നാട്ടുവാര്‍ത്തകള്‍
ലോക്ക്ഡൗണിൽ ലോക്കായവർ ;തുന്നല്‍ നിലച്ച് തയ്യല്‍ തൊഴിലാളികളും
തയ്യല്‍ തൊഴിലാളികള്‍ ആകമാനം കോവിഡ് പ്രതിസന്ധിയില്‍ വലയുകയാണെന്ന് കട്ടപ്പന എയ്ഞ്ചൽ ബോട്ടിക്ക് ഉടമയും തയ്യൽ തൊഴിലാളിയുമായ നരിയംപാറ പാട്ടുപാറയിൽ ഷൈലജ സജി പറയുന്നു.
സ്കൂള്‍ തുറക്കുമ്പോഴും കല്ലാണ സീസണുകളിലുമാണ് തയ്യല്കൂടുതലായി ലഭിക്കുന്നത്. എന്നാല്‍ രണ്ട് അധ്യയന വര്‍ഷങ്ങളും സീസണുകളും നഷ്ടമായതോടെ തയ്യല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്.വാടക നല്കാനാവാത്ത സ്ഥിതിയിലാണ്. വായ്പകള്‍ തിരിച്ചിടക്കാനാവാത്തതും വാങ്ങിവെച്ച തുണികള്‍ തയ്ച്ചു കൊടുക്കാനാവാത്തതുമായ അവസ്ഥയുമാണ്.