Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തൊടുപുഴ മുൻസിപ്പാലിറ്റി ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡി.എഫിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്ക് പരിഹാരം ആയതായി യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.



ഇത് സംബന്ധിച്ച് യുഡിഎഫ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റി തൊടുപുഴയിലെത്തി ജില്ലയിലെ കോൺഗ്രസ് ,മുസ്ലിംലീഗ് കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ഇതിൻറെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ധാരണ ഇന്ന് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി,പി.ജെ ജോസഫ് എംഎൽഎ എന്നിവർക്ക് മുൻപാകെ സമർപ്പിച്ചതിനെ തുടർന്നാണ് പ്രശ്ന പരിഹാരമായത്.
ഒക്ടോബർ 8 ന് തൊടുപുഴയിൽ നടക്കുന്ന യുഡിഎഫിൻ്റെ പ്രതിഷേധ സദസ്സ് ഉൾപ്പെടെയുള്ള എല്ലാ പരിപാടികൾക്കും ജില്ലയിലെ യുഡിഎഫ് കക്ഷികൾ ഒറ്റക്കെട്ടായി പങ്കെടുക്കണമെന്നും ജോയി വെട്ടിക്കുഴി വ്യക്തമാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!