സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിനു വിലങ്ങുതടിയായി
നിർമാണ സാമഗ്രികളുടെ ഉയർന്ന വില.
പല വീടുകളുടെയും നിർമ്മാണം പാതി നിലച്ച സ്ഥിതിയിലാണ്
കരാറെടുത്ത് വീട് പണിയുന്നതിന് 1850 രൂപ സ്വകയർ ഫീറ്റിന് ഉണ്ടായിരുന്നത് ഇപ്പോൾ 2400 മുതൽ 2600 രൂപയായി.
അന്യസംസ്ഥാനത്ത് നിന്നുമാണു സിമന്റ് എത്തുന്നത്. സംസ്ഥാനത്ത് വേണ്ടുന്ന സിമന്റിന്റെ 20 ശതമാനം മാത്രമാണു മലബാർ സിമന്റ് ഉൽപാദിപ്പിക്കുന്നത്.
50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 410 രൂപയാണു വില.
സിമന്റ് കട്ടയ്ക്ക് 32 രൂപയിൽ നിന്നും 44 രൂപയായി ഉയർന്നു. കമ്പിയുടെ വിലയും അടിക്കടി വർധിക്കുകയാണ്. കിലോക്ക് 60 രൂപ യായിരുന്ന കമ്പി വില 75 രൂപയായി.
ഫെബ്രുവരി മുതലാണ് ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർന്നത്. കമ്പിയും സിമന്റുമെല്ലാം ഉയർന്ന വില കൊടുത്ത് വാങ്ങണം.
ഇതു സാധാരണക്കാർക്കിയിൽ സൃഷ്ടിച്ച് ആശങ്ക യും പ്രതിസന്ധിയും വലുതാണ്.
നിശ്ചിത തുകയുമായി വീടുപണിയും മറ്റു നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്ന സാധാരണക്കാരാണ് ഇതോടെ ദുരിതത്തിലായത്. കരാർ എടുത്ത് നിർമാണം നടത്തുന്നവർ പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.
വില വർധന കാരണം മേഖലയിലെ വ്യാപാരികളും പ്രതിസന്ധിയിലാണ്.
ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും വില വർധന പ്രതികൂലമായി ബാധിച്ചു.
നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ വീടുകൾ പണിയാൻ നല്കുന്നത്.
12 ലക്ഷം രൂപ വരെയാ ണു നിർമാണച്ചെലവ്. അതിനാൽ ലെഫ് പദ്ധതി വീട് നിർമാണം പലതും പാതിവഴിയിലായ അവസ്ഥയാണ്.
സാധനങ്ങളുടെ വില മാത്രമല്ല, തൊഴിലാളികളുടെ കൂലിയും വർധിച്ചു.
അനുബന്ധ ഉൽപന്നങ്ങളും അസംസ്കൃത വസ്തുക്കളായ പൈപ്പ്, ടൈൽസ്, പെയിന്റ്, വയറിങ് സാമഗ്രികൾ എന്നിവക്കും വില കുതിച്ചുയർന്നതോടെ വൻ തുക വായ്പ എടുക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ.