നാട്ടുവാര്‍ത്തകള്‍
പള്‍സോ മീറ്റര്‍ വിതരണം ചെയ്തു
കട്ടപ്പന: നഗരസഭ വലിയപാറ വാര്‍ഡില്‍ ആളുകളുടെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിനായി ജാഗ്രതാസമിതിക്ക് പള്‍സോ മീറ്റര്‍ വിതരണം ചെയ്തു.ഇതിനോടൊപ്പം വാര്‍ഡ് തല ശുചീകരണ വാരത്തിനും തുടക്കമായി.
പൊതുഇടങ്ങള്‍, ജലസ്രോതസുകള്‍ എന്നിവ ക്ളോറിനേഷന്‍ നടത്തുകയും ഭീഷണി ഉയര്‍ത്തി നിന്ന മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്തു. ബ്ലീച്ചിങ് പൗഡര്‍, കുമ്മായം എന്നിവയുടെ വിതരണവും നടന്നു. യോഗം നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബീന ടോമി അധ്യക്ഷത വഹിച്ചു. സി.പുഷ്പകുമാരി ക്ലാസ് നയിച്ചു