നാട്ടുവാര്‍ത്തകള്‍
ഇന്ധന വില വര്‍ധനവിനെതിരെ പ്രതിക്ഷേധ ജ്വാല
നെടുംങ്കണ്ടം: കോവിഡ് മഹമാരിക്കിടെ ഇന്ധന വില വര്‍ധിപ്പിച്ച് ജനജീവിതം ദുസഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പ്രവര്‍ത്തകര്‍ വീടുകള്‍ക്ക് മുന്നില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപം തെളിയിച്ചു.
ഇടുക്കി ജില്ലയില്‍ നടത്തിയ പ്രതിക്ഷേധ ജ്വാലയ്ക്ക് ജില്ലാ പ്രസിഡന്റ് ഷാജി കണ്ണാംകുഴി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഉദയസൂര്യന്, രാജേഷ് ബോബി, ഷിഹാബ് പരീത്, റോയി ജോര്‍ജ്, സി.എം.രാധാകൃഷ്ണന്, സി.എസ്.ഷെമിര്, കെ.സി.ബിനോയി, എം.എ.ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്കി.