പ്രതിരോധ പ്രവര്‍ത്തനവുമായി വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ രംഗത്ത്
നെടുങ്കണ്ടം: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനവുമായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ രംഗത്ത്. കോവിഡ് ബാധിതമായ സ്ഥാപനങ്ങള്‍, വീടുകള്‍, രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്ന ആംബുലന്‍സുകള്‍ എന്നിവ സൗജന്യമായി സാനിറ്റൈസിങ് ചെയ്ത് നല്‍കുന്നതിനും നിര്‍ധനരായ വീടുകളില്‍ അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ എത്തിക്കുന്നതിനും വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സജ്ജരാണ്. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അംഗീകരിച്ച അത്യാധുനിക സജീകരണമാണ് സാനിറ്റൈസ് ചെയ്യുന്നതിനായി ഇവര്‍ ഒരുക്കിയിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സിജോ നടക്കല്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.അനൂപ് അംഗങ്ങള്‍ക്ക് മാര്ണ്മനിര്ദ്ദേശം നല്കി. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ് യൂനസ്, കെ.കെ സലീം, സി.എ ഷെരീഫ്, റഷീദ് ഇബ്രാഹിംകുട്ടി, മുഹമ്മദ് ഷെരീഫ്, അര്‍ഷദ് ഇബ്രാഹിം, ഷിജാദ് മുഹമ്മദ്, ഷാന്‍ ഷറഫുദ്ദീന്, അന്‍ഷാദ് അല്‍ത്താഫ്, ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.