തിരുവോണം ബംബര്‍ 2023 : ഇടുക്കി ജില്ലയില്‍ വിറ്റത് 304095 ടിക്കറ്റുകള്‍
ഇടുക്കി ജില്ലയില്‍ വിറ്റത് 304095 തിരുവോണം ബംബര്‍ ടിക്കറ്റുകള്‍. ജില്ലാ ലോട്ടറി ഓഫീസിന് പുറമെ അടിമാലി , കട്ടപ്പന സബ് ഓഫീസുകള്‍ വഴിയും ടിക്കറ്റുകള്‍ ഏജന്‍സികള്‍ക്ക് നല്‍കി. ഇത്തവണ 354000 ടിക്കറ്റുകളായിരുന്നു വില്പനയ്ക്കായി തയ്യാറാക്കിയത്. 49905 ടിക്കറ്റുകള്‍ ജില്ലയില്‍ വില്‍ക്കപ്പെടാതെ അവശേഷിക്കുന്നു. 2022 ല്‍ വില്പനയ്ക്കായി കൊണ്ടുവന്ന 266000 ടിക്കറ്റുകളും വിറ്റു തീര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 38095 ടിക്കറ്റുകളാണ് ഈ വര്‍ഷം അധികമായിവിറ്റത്.
ആകെ 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്. ഒന്നാം സമ്മാനം-25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് ബംബര്‍ സമ്മാന തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. 500 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.