കട്ടപ്പനയിൽ സെറിബ്രൽ മലേറിയമസ്തിഷക മലമ്പനി മുൻസിപ്പൽ റിപ്പോർട്ട് ചെയ്യ്തു
കട്ടപ്പന മുനിസിപ്പൽ ഏരിയായിൽ വാർഡ് മൂന്നിലും വാർഡ് 29ലും രണ്ടു മലേറിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
ഇതിൽ ഒരാൾക്ക് അഞ്ച് വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണ്
അന്യസംസ്ഥാന തൊഴിലാളികൾ, പ്രത്യേകിച്ചും ജാർഖണ്ഡിൽ നിന്നും എത്തുന്നവർക്കാണ് ഈയ്യിടയായി മലേറിയ റിപ്പോർട്ട് ചെയ്യുന്നത്
പെട്ടെന്ന് മരണകാരണം ആകാവുന്ന സെറിബ്രൽ മലേറിയ ഇപ്പോൾ റിപ്പോർട്ട് ചെയ്തത് ആശങ്ക ഉളവാക്കുന്നതായതിനാൽ . അന്യസംസ്ഥാനത്തൊഴിലാളികൾ നാട്ടിലേക്ക് എത്തുമ്പോൾ രക്ത പരിശോധനയും ദേഹ പരിശോധനയും നടത്തേണ്ട ആവശ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്
മലേറിയ പരത്തുന്ന കൊതുകുകൾ ഈ പ്രദേശത്ത് ഉണ്ടെങ്കിൽ ഇതൊരു പകർച്ചവ്യാധിയായി പൊട്ടി പുറപ്പെടാനുള്ള സാധ്യതയുണ്ട്
മലേറിയ നിവാരണത്തിനായി കേരളം തയ്യാറെടുക്കുന്നതിൽ ഇത്തരം രോഗം വരുന്നതിൽ ആശങ്ക ഉളവാക്കുന്നതാണ്
മലേറിയ രോഗിയുടെ താമസ സ്ഥലവും അതിന് ചുറ്റുമുള്ള വീടുകളും കൊതുക് നാശിനി തളിക്കുകയും രാത്രികാലത്തിൽ മലേറിയ പരത്തുന്ന കൊതുകുകൾ ആ പ്രദേശത്തുണ്ടോ എന്ന് കണ്ടെത്താനുള്ള മൊസ്‌കിറ്റോ കളക്ഷനും കട്ടപ്പന ഡിസ്റ്റിക് വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ ഫീൽഡ് സ്റ്റേഷനിൽ നേതൃത്വത്തിൽ നടന്നു വരുന്നു