ഭൂപതിവ് നിയമ ഭേദഗതി ബില്ലിനെതിരെ അഭിപ്രായം പറയുന്നവരെ കൈകാര്യം ചെയ്യുമെന്ന സിപിഐയുടെ വെല്ലുവിളി വിലപ്പോവില്ല : ബിജെപി
കട്ടപ്പന :ഭൂപതിവ് നിയമ ഭേദഗതി ബിൽ 2023 നിയമസഭയിൽ പാസാക്കുന്നതിന് മുമ്പ് തന്നെ നിരവധി ചർച്ചകളും വിമർശനങ്ങളും ഉയർന്നുവന്നിരുന്നു ഈ ബിൽ പൂർണമായും സദുദ്ദേശത്തോടെ അല്ല എന്ന് വലിയ ആരോപണങ്ങൾ നിലനിൽക്കുന്നു.അത്തരം ഒരു ബില്‍ സഭയിൽ അവതരിപ്പിക്കപ്പെട്ടാൽ അതിനെതിരെ അഭിപ്രായം പറയാനും ഹർജി നൽകാനും എല്ലാ പൗരന്മാർക്കും നിയമാനുസൃതമായ അവകാശങ്ങളുണ്ട്.
അത്തരം അഭിപ്രായപ്രകടനങ്ങളോ വിമർശനങ്ങളോ നടത്തിയതിന്റെ പേരിൽ ഏതെങ്കിലും വ്യക്തികളേയോ സംഘടനകളേയോ കൈകാര്യം ചെയ്യാൻ ഏതു രാഷ്ട്രീയ പാർട്ടി മുൻപോട്ട് വന്നാലും അത് ഇടുക്കിയിൽ നടക്കില്ല എന്ന് ഓർമ്മപ്പെടുത്തുകയാണ്.
ബില്ലിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ അതിജീവന പോരാട്ടവേദിയുടെ നേതാവ് ശ്രീ റസാക്ക് ചൂരവേലി എന്നയാളെ വെല്ലുവിളിച്ച ജില്ലയിലെ സിപിഐ നേതാക്കളുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഇത്രകണ്ട് വഷളാക്കിയതിന് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്ക് ഉത്തരവാദിത്വമുണ്ട്. റസാക്ക് ചൂരവേലിയോ അതിജീവന പോരാട്ട വേദിയോ മാത്രമല്ല നിരവധി സംഘടനകളും വ്യക്തികളും കൂട്ടായ്മകളും ഭൂപ്രശനങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തായി ഉണ്ടായിട്ടുണ്ട് അത്തരത്തിൽ ഒരു സാഹചര്യം ഒരുക്കിയതിന്റെ ഉത്തരവാദികളായവർ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിച്ചാൽ അതിനെ രാഷ്ട്രീയപരമായി നേരിടാൻ ബിജെപി തയ്യാറാവും.
….. രതീഷ് വരകുമല ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി