Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജന്മദിനത്തിൽ പിഎം വിശ്വകർമ പദ്ധതിയുമായി പ്രധാനമന്ത്രി; ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?





ന്യൂഡല്‍ഹി: ജന്മദിനത്തിൽ പിഎം വിശ്വകർമ പദ്ധതിയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്തെ പരമ്പരാഗത തൊഴില്‍ മേഖലയ്ക്കായി വിശ്വകര്‍മ്മ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 13000 കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്‍, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്കുകീഴില്‍ ഉള്‍പ്പെടുത്തും.

പുതിയ പദ്ധതിക്ക് കീഴിൽ, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ പോർട്ടൽ ഉപയോഗിച്ച് “വിശ്വകർമ” എന്ന് വിളിക്കപ്പെടുന്ന കരകൗശല വിദഗ്ധർക്ക് കോമൺ സർവീസസ് സെന്ററുകൾ വഴി യാതൊരു ചെലവും കൂടാതെ രജിസ്റ്റർ ചെയ്യാനാകും. അടിസ്ഥാനപരവും നൂതനവുമായ പരിശീലനത്തിലൂടെ നൈപുണ്യ വർദ്ധനയ്ക്കുള്ള അവസരങ്ങൾക്കൊപ്പം പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയുടെ രൂപത്തിൽ അവർക്ക് അംഗീകാരം ലഭിക്കും.

കൂടാതെ, സ്കീമിന്റെ ഗുണഭോക്താക്കൾക്ക് 15,000 രൂപയുടെ ടൂൾകിറ്റ് ഇൻസെന്റീവിന് അർഹതയുണ്ട്, ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. രണ്ടാം ഗഡുവായി പലിശ ഇളവോടെ 2 ലക്ഷം രൂപ വരെ ലഭിക്കും. അഞ്ച് ശതമാനമായിരിക്കും വായ്പയുടെ പലിശനിരക്ക്. കൂടാതെ, കരകൗശല വിദഗ്ധർക്ക് അവരുടെ കരകൗശല-വ്യാപാര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മറ്റുമായുള്ള ഡിജിറ്റൽ ഇടപാടുകൾക്കും വിപണനത്തിനും പ്രോത്സാഹനം നൽകും.
*യോഗ്യത*
ഇന്ത്യൻ പൌരനായിരിക്കണം. കരകൗശല വിദഗ്ധനായിരിക്കണം 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം മുദ്രാ വായ്പ, പിഎംഇജിപി, പിഎം എസ്.വി.എ നിധി എന്നീ പദ്ധതികളുടെ ഗുണഭോക്താവ് ആയിരിക്കരുത്

*പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുള്ളവർ*

മത്സ്യബന്ധനവല നിർമിക്കുന്നവർ തയ്യൽക്കാർ ബാർബർ പാവയും കളിപ്പാട്ടവും നിർമിക്കുന്നവർ കയർ, ചവിട്ടി, വട്ടി-കുട്ട നിർമാതാക്കൾ, ചൂല് നിർമാതാക്കൾ കൽപ്പണിക്കാർ പാദരക്ഷനിർമിക്കുന്നവർ ശിൽപം-പ്രതിമ നിർമിക്കുന്നവർ കൺപാത്രനിർമാതാക്കൾ സ്വർണപ്പണിക്കാർ പൂട്ട് നിർമാതാക്കൾ മരപ്പണിക്കാർ ചുറ്റികയും പണിയായുധങ്ങളും നിർമിക്കുന്നവർ

*ആവശ്യമായ രേഖകൾ*

ആധാർ കാർഡ് വോട്ടർ ഐഡന്റിറ്റി കാർഡ് തൊഴിലിന്റെ തെളിവ് മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ വരുമാന സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

*എങ്ങനെ അപേക്ഷിക്കാം*

2023 സെപ്റ്റംബർ 17 മുതൽ PM വിശ്വകർമ യോജന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

OTP ഓതന്റിക്കേഷൻ വഴി മൊബൈൽ നമ്പറും ആധാർ കാർഡും പരിശോധിക്കുക.

പേര്, വിലാസം, വ്യാപാര സംബന്ധിയായ വിവരങ്ങൾ എന്നിവയുൾപ്പെടെ വിശദാംശങ്ങൾ സഹിതം പിഎം വിശ്വകർമ യോജന രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.

രജിസ്ട്രേഷൻ ഫോം സമർപ്പിക്കുക.
ഭാവി റഫറൻസിനായി PM വിശ്വകർമ ഡിജിറ്റൽ ഐഡിയും സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യുക.

വിവിധ സ്കീം ഘടകങ്ങൾക്കായി അപേക്ഷിക്കാൻ പിഎം വിശ്വകർമ യോജന പോർട്ടലിൽ ലോഗിൻ ചെയ്യുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

പരിഗണനയ്ക്കായി അപേക്ഷാ ഫോം സമർപ്പിക്കുക.

ലഭിച്ച അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിക്കും.

വാണിജ്യ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ പിഎം വിശ്വകർമ യോജനയ്ക്ക് കീഴിലുള്ള ഈടില്ലാത്ത വായ്പ വിതരണം ചെയ്യും

കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കും അവരുടെ അടുത്തുള്ള സിഎസ്‌സി സെന്ററിൽ പ്രധാനമന്ത്രി വിശ്വകർമ യോജനയ്‌ക്കായി രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും കഴിയും. രജിസ്ട്രേഷനായി പിഎം വിശ്വകർമ യോജന മൊബൈൽ ആപ്പ് സർക്കാർ അവതരിപ്പിക്കും.

*പദ്ധതിയുടെ പ്രയോജനങ്ങൾ*

ആദ്യ ഘട്ടത്തിൽ 5% പലിശ നിരക്കിൽ 1,00,000/-. രൂപ വരെ വായ്പ. രണ്ടാം ഘട്ടത്തിൽ 5% പലിശ നിരക്കിൽ 2,00,000/- രൂപ വരെ വായ്പ.

നൈപുണ്യ പരിശീലനം നൽകും. പരിശീലന കാലയളവിൽ പ്രതിദിനം 500/-. രൂപ സ്‌റ്റൈപ്പൻഡ് നൽകും. അഡ്വാൻസ് ടൂൾ കിറ്റ് വാങ്ങാൻ 15,000/- നൽകും. രജിസ്റ്റർ ചെയ്യുന്നവർക്ക് പിഎം വിശ്വകർമ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ലഭ്യമാക്കും. ആദ്യ ഘട്ട വായ്പ കാലാവധി: 18 മാസവും രണ്ടാം ഘട്ട വായ്പാ കാലാവധി: 30 മാസമായിരിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!