പാട്ട വെള്ളവുമായി ശിവൻ്റെ 50 വർഷങ്ങൾ
കട്ടപ്പന: പെട്ടി കടകളിൽ കുപ്പിവെള്ളം സർവ്വസാധാരണമായ കാലത്ത് ശിവന്‍കുട്ടിയുടെ പാട്ട വെള്ളത്തിന് ആവശ്യക്കാര്‍ ഏറെ. കട്ടപ്പന കല്ലുകുന്ന് സ്വദേശി മീനത്തേതില്‍ എം.കെ ശിവന്‍ കഴിഞ്ഞ 50 വര്‍ഷമായി കട്ടപ്പന പട്ടണത്തില്‍ ആവശ്യകാര്‍ക്കനുസരിച്ച് വെള്ളം എത്തിച്ച് നല്‍കുന്നു. കുഴല്‍ കിണറുകളോ, മറ്റ് വെള്ള സൗകര്യങ്ങള്‍ യാതൊന്നും ഇല്ലാത്തവര്‍ക്കും കുറച്ച്് വെള്ളത്തിന്റെ ഉപയോഗം ഉള്ളവര്‍ക്കുമാണ് ശിവന്റെ കൊണ്ടുവരുന്ന വെള്ളത്തിന്റെ ആവശ്യക്കാര്‍.
മുറുക്കാന്‍ കടകള്‍, കൂള്‍ബാറുകള്‍, ചില്ലറകച്ചവടക്കാര്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ആളുകളാണ് ശിവന്‍ കൊണ്ടുവരുന്ന വെള്ളത്തിന്റെ ആവശ്യത്തില്‍ ഏറിയപങ്കും. 32 ലിറ്ററോളം വെള്ളമാണ് ഇരുപാട്ടകളിലായി എത്തിച്ച് നല്‍കുന്നത്. കയറുമായി ബന്ധിച്ചിരിക്കുന്ന പാട്ടകള്‍ ഒരു ബലമുള്ള കമ്പ് ഉപയോഗിച്ച് ഉയര്‍ത്തി തോളത്തെടുത്തു വെയ്ക്കും. സമീപപ്രദേശത്തെ കിണറുകള്‍, വീടുകള്‍, കുഴല്‍കിണറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് എത്തിച്ച് നല്‍കുന്നത്. രണ്ട് പാട്ടകളിലായി കോരി കൊണ്ടുവരുന്ന വെള്ളം ആവശ്യക്കാര്‍ക്ക്് 20 രൂപ മുതല്‍ 50 രൂപ വരെയാണ് ഈടാക്കി വരുന്നത്. ദൂരവും എത്തിക്കേണ്ട സ്ഥലങ്ങള്‍ അനുസരിച്ച് വാങ്ങുന്ന വെള്ളത്തിന്റെ തുകയ്ക്ക് വിത്യാസം ഉണ്ടാകും. അധികം ദൂരസ്ഥലത്തേയ്‌ക്കോ, ഒന്നിലധികം നിലകള്‍ ഉള്ള കെട്ടിടങ്ങളില്‍ വെള്ളം എത്തിച്ച് നല്‍കുമ്പോള്‍ കൂടുതല്‍ തുക ഈടാക്കുന്നതെന്ന് ശിവന്‍ പറയുന്നു. 1975 കാലഘട്ടത്തിലാണ് മാവേലിക്കര സ്വദേശിയായ ശിവന്‍ പതിനഞ്ചാം വയസ്സില്‍ കട്ടപ്പനയില്‍ എത്തുന്നത്. അന്ന് 15 പൈസയായിരുന്നു ഇരുപാട്ട വെള്ളത്തിന് ഈടാക്കിയിരുന്നത്. അന്ന് ആവശ്യക്കാര്‍ ഏറെയായിരുന്നു. ആ കാലത്ത് 20 ആളുകള്‍ സ്ഥിരമായും, 20 ആളുകള്‍ പാര്‍ട്ട് ടൈമായും ഈ മേഖലയില്‍ കട്ടപ്പന പട്ടണത്തില്‍ ജോലി ചെയ്തിരുന്നു. അന്ന്് ആവശ്യക്കാര്‍ ഏറെ ഉള്ളതിനാല്‍ രാത്രികാലങ്ങള്‍ വളരെ വൈകിയും വെള്ളം കോരി എത്തിച്ചിരുന്നതായി ശിവന്‍ ഓര്‍ത്തെടുക്കുന്നു. പിന്നീട് കുഴല്‍ കിണറുകളും, മോട്ടര്‍ സംവിധാനങ്ങളും എത്തിയതോടെ പാട്ടയിലെ വെള്ളത്തിന് ആവശ്യക്കാര്‍ ഇല്ലാതായി. എന്നാല്‍ സ്ഥിരമായി വെള്ളം എത്തിച്ച് നല്‍കിയാല്‍ ഇപ്പോഴും പാട്ടയിലെ വെള്ളത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് ശിവന്‍ പറയുന്നു. മക്കളായ രമ്യ, രശ്മി എന്നിവരെ വിവാഹം ചെയ്ത് അയച്ചതോടെ ഭാര്യ ശാന്തമ്മയെത്തുള്ള സന്തുഷ്ട ജീവിതം നടത്തി വരിയാണ് ശിവന്‍.