നാട്ടുവാര്‍ത്തകള്‍
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം;എല്ലാദിവസവും ഒരു കുടുംബത്തിന് ആയിരം രൂപയുടെ ഒരു കിറ്റ് എന്ന നിലയില്‍ ഒരു മാസക്കാലം നല്‍കുന്ന പദ്ധതിക്കും തുടക്കമായി
കട്ടപ്പന: സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും കോവിഡ് പരിരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് എല്ലാദിവസവും ഒരു കുടുംബത്തിന് ആയിരം രൂപയുടെ ഒരു കിറ്റ് എന്ന നിലയില്‍ ഒരു മാസക്കാലം നല്‍കുന്ന പദ്ധതിക്കും തുടക്കമായി. ട്രസ്റ്റ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, സെക്രട്ടറി ജോര്‍ജ് തോമസ്, താലൂക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം ഫ്രാന്‍സിസ്, രാജേഷ് നാരായണന്‍, മാത്യു.കെ.ജോണ്‍, എം.എം ജോസഫ്, രാജാമണി ചന്ദ്രശേഖര്‍, സുനില്‍ മാത്യു, അമല്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.