നാട്ടുവാര്‍ത്തകള്‍
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം;കര്‍ഷക യൂണിയന്‍
കട്ടപ്പന: മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍ മൂലം ഇടുക്കി ജില്ലയിലെ മലഞ്ചരക്ക് കടകള്‍ ആനുപാതികമായി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കര്‍ഷക യൂണിയന്‍(എം) ജില്ല കമ്മിറ്റി. ഈ ആവശ്യമുന്നയിച്ച് കര്‍ഷക യൂണിയന്‍ അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നു. കര്‍ഷകരോട് ഏറെ പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അടിവരയിട്ട് തെളിയിക്കപ്പെട്ടിരിക്കുന്നു.
കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നടത്തുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്നും ജില്ലാ പ്രസിഡന്റ് ബിജു ഐക്കര പറഞ്ഞു.