നാട്ടുവാര്‍ത്തകള്‍
ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു
കുമിളി: റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ നേതൃത്വത്തില്‍ കുമളി ഗ്രാമപഞ്ചായത്തിന് ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു. ഓരോ വാര്‍ഡിലേക്കും അഞ്ച് ഓക്‌സി മീറ്റര്‍ വീതമാണ് നല്‍കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ശാന്തി ഷാജിമോന്‍ ഓക്‌സി മീറ്ററുകള്‍ ഏറ്റുവാങ്ങി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം.എന്‍.ഷാജി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.എം സിദ്ദിഖ്, നോളി ജോസഫ്, രജനി, റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് സി.എസ് ബിജു, പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എ.ജോസ്, ഡോ. ആഷിക് ജെയിംസ്, ഡോ.അഞ്ജലി, ഹെഡ് നേഴ്‌സ് രജനി, ഡോ.എ.നീതു, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.