‘മറുപടി പറയാനില്ല; പ്രശ്‌നം പിണറായിയും ദല്ലാളും തമ്മില്‍; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


വിവാദ ദല്ലാള്‍ ടിജി ദല്ലാളിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും താനാരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പിണറായി വിജയനും ദല്ലാളും തമ്മിലാണ് പ്രശ്‌നം അവര് തമ്മില്‍ പറഞ്ഞു തീര്‍ക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
‘മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കൊന്നും പറയാനില്ല. അവര്‍ പറഞ്ഞു തീര്‍ക്കട്ടെ. ഇനിയും പറയാനുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കട്ടെ’ തിരുവഞ്ചൂര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ സ്‌കൂള്‍ കാലഘട്ടം മുതല്‍ മരണം വരെ ഒരുമിച്ചു നിന്നായാളാണ് ഞാന്‍ അതിനാല്‍ ഇതിനൊന്നും മറുപടി പറയാനില്ല.
പാര്‍ട്ടി നേതൃത്വം എന്ത് നിലപാടെടുക്കുന്നു എന്നതറിഞ്ഞ ശേഷം മാത്രമേ പ്രതികരിക്കാനുള്ളൂ. പാര്‍ട്ടിയോട് നീതി കാണിക്കുന്നുണ്ട് പാര്‍ട്ടി തീരുമാനിക്കുന്നതനുസരിച്ച് മുന്നോട്ടുപോകും.
ദല്ലാള്‍ ഒത്തിരിക്കാര്യം പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ചിന്തയില്ലല്ലോ പിന്നെയെന്തിനാ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രശ്‌നങ്ങളില്‍ എന്നും കൂടെ നിന്നിട്ടുള്ള ആളാണ് താന്‍ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആത്മബന്ധം ഉണ്ടായിരുന്നു അതില്‍ ഒരു വീഴ്ച വരുത്താനും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.