കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ 56ാം മൈലിന് സമീപം കഴിഞ്ഞ ദിവസം കടുവ സാന്നിധ്യം കണ്ട യിടത്ത് പ്രത്യേക നിരീക്ഷണം നടത്തി
കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ 56ാം മൈലിന് സമീപം കഴിഞ്ഞ ദിവസം കടുവ സാന്നിധ്യം കണ്ട യിടത്ത് പ്രത്യേക നിരീക്ഷണം നടത്തി. മുറിഞ്ഞ പുഴ വനം വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം ദേശീയ പാതയിൽ കടുവയെ കണ്ടതായി
വാഹന യാത്രക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുറിഞ്ഞ പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയെന്ന് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ കടുവയുടെ മുരൾച്ച കേട്ടതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ മുറിഞ്ഞ പുഴ, സത്രം, പീരുമേട് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംയുക്ത തിരച്ചിൽ നടത്തിയത്. പ്രദേശത്ത് പട്രോളിംഗ് തുടരുമെന്ന് റേഞ്ച് ഓഫ്സർ ബി.ആർ.ജയൻ, ഡപ്യുട്ടി റേഞ്ച് ഓഫീസർ കെ. സുനിൽ എന്നിവർ അറിയിച്ചു.