പാട്ട കൃഷിക്കാരെ രക്ഷിക്കണം കർഷക യൂണിയൻ (എം).
ഇടുക്കി ജില്ലയിൽ പാട്ട വ്യവസ്ഥയിൽ ഏലം കൃഷി ചെയ്യുന്ന കൃഷിക്കാരെ സംരക്ഷിക്കാൻ അടിയന്തിരമായി നടപടി ഉണ്ടാകണമെന്ന് കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ബിജു ഐക്കര ആവശ്യപ്പെട്ടു.
ഏലത്തിന്റെ ദയനീയമായ വിലയിടിവും വളം – കീടനാശിനികളുടെ ക്രമാധീതമായ വില വർദ്ധനവും നിമിത്തം പാട്ടകൃഷിക്കാർ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വളരെ ഏറെ ഏല ചെടികൾ ഒടിത്തു നശിക്കുക ഉണ്ടായി . ഏലത്തിന് വില കൂടി നിന്ന സമയത്ത് ഏക്കർ ഒന്നിന് വർഷം തോറുംഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ പാട്ട തുക നൽകിയാണ് ക്യഷി ചെയ്യുന്നത്. ആയതിനാൽ പാട്ടകരാറുകളും ഭൂമിയുടെ കരം രസീതുകളും ഈടായി സ്വീകരിച്ച് കൃഷി ഭവൻ വഴിയൊ, സഹകരണ സംഘങ്ങൾ വഴിയൊ വളo – കിടനാശിനി ഉൾപ്പെടെ കൃഷി ചെയ്യുന്നതിനാവശ്യമായ ചെറിയ സാമ്പത്തിക വായ്പ ഉൾപ്പെടെയുള്ള സഹായങ്ങൾ നടപ്പിക്കാക്കണമെന്നും
സ്പൈസസ്സ് ബോർഡ് ഏലം കൃഷിക്കാരുടെ കാര്യത്തിൽ അതീവ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും ബിജു പറഞ്ഞു.