Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചികിത്സയ്ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ


തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പിണറായി കാപ്പുമ്മൽ സ്വദേശിയാണ് പിടിയിലായ സി. റമീസ്. ആശുപത്രിയിലെ മറ്റ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.