തകർന്ന ഏലപ്പാറ ബോണാമി കാവക്കുളം റോഡ് നിർമ്മിക്കാൻ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തം
ബോണാമിയിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാലൊഴുക്കും പാറ വാഗമൺ എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണ് ഇത്
റോഡ് നവീകരണത്തിന് ഫണ്ട് അനുവധിച്ച് ടെണ്ടർ നടപടികൾ കഴിഞ്ഞെങ്കിലും നവീകണം വൈകുകയാണ് ……..
ഏലപ്പാറ ബോണമി കാവക്കുളം റോഡാണ് തകർന്ന് ഗതാഗതം അതി ദുഷ്കരമായി കിടക്കുന്നത് തോട്ടം തൊഴിലാളികൾ അടക്കം നിരവധി പേർ ആശ്രയിക്കുന്ന ഏക റോഡു കൂടിയാണ്
പി എം ജി എസ് വൈ പദ്ധതിയിലാണ് മുൻപ് റോഡ് നിർമ്മിച്ചത് ഇതിനാൽ ഇതിന്റെ തുടർ നിർമ്മാണ ചുമതല ഇടുക്കി ജില്ല പഞ്ചായത്തിനാണ് ജില്ലാ പഞ്ചായത്ത് റോഡിന്റ നവീകരണത്തിനായി ഫണ്ട് വകയിരുത്തിയെങ്കിലും നവീകരണ പ്രവർത്തനങ്ങൾ വൈകുകയാണ്
ബോണാമിയിൽ നിന്ന് എളുപ്പമാർഗത്തിൽ പാലൊഴുകും പാറ ഇവിടെ നിന്ന് വാഗമൺ മൊട്ടക്കുന്ന് എന്നിവിടങ്ങളിലേക്ക് കടന്നുചെല്ലാവുന്ന റോഡു കൂടിയാണ് ഇത് കൂടാതെ ഏലപ്പാറ കോലാഹലമേട് വാഗമൺ റോഡിൽ ഗതാഗത തടസം ഉണ്ടായാൽ ബൈപാസ് ആയും ഈ റോഡിനെ ഉപയോഗിക്കാം .
നവീകരണത്തിനുള്ള തടസ്സങ്ങൾ നീക്കി ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ റേഡ നവീകരണം ഉടൻ തുടങ്ങാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്