മോഷണം; പ്രതി പിടിയിൽ


പട്ടാപകൽ മ്ലാമല തേങ്ങാക്കൽ പുതുവലിൽ വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണ്ണ മാല കവർന്ന മോഷ്ടാവിനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു
മ്ലാമല തേങ്ങാക്കൽ സ്വദേശിയായ സിനുവിനെയാണ് അറസ്റ്റ് ചെയ്തത്
തേങ്ങാക്കൽ പുതുവൽ അന്ത്യാങ്ങുളം എ ജെ ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത് …..
കഴിഞ്ഞ ഓഗസ്റ്റ് മാസം 21 ഒന്നാം തീയതിയാണ് കേസിന് ആസ്പദമയ സംഭവം നടക്കുന്നത് . പകൽ വീട്ടുകാർ പുറത്ത് ജോലിക്ക് പോയ തക്കം നോക്കി സ്ഥലവാസിയായ സിനു വീടിനുള്ളിൽ കയറി രണ്ടരപവൻ തൂക്കം വരുന്ന സ്വർണ്ണ മാല കവർന്ന് കടന്നു കളയുകയായിരുന്നു തിരികെ വീട്ടിൽ വന്ന വീട്ടുകാർ മോഷണ വിവരം ശ്രദ്ധയിൽ പെട്ടതോടെ പീരുമേട് പോലീസിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു തുടർന്ന് പീരുമേട് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടെ പ്രദേശവാസിയായ സിനു വിനെ കാണാനില്ല എന്ന വിവരം അറിയുകയും തുടർന്ന് ഇയാളെ ചുറ്റി പ്പറ്റി നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ടവർ ലൊക്കേഷൻ തമിഴ് നാട്ടിലാണന്ന് കണ്ടത്തുകയും ചെയ്തു തുടർന്ന് ഇദ്ദേഹം നാട്ടിൽ തിരികെ എത്തിയ വേളയിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പീരുമേട് സി ഐ വി.സി വിഷ്ണു കുമാറിന്റെ
നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു തുടർന്ന് ഇയാളെ
അറസ്റ്റ് ചെയ്തു
മോഷ്ടിച്ച സ്വർണ്ണം ഇയാൾ വണ്ടി പെരിയാറ്റിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെക്കുകയും ഇവിടെ നിന്ന് ലഭിച്ച 72 ആയിരം രൂപയുമായി ഇയാൾ തമിഴ് നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു . പണയം വെച്ച സ്വർണ്ണം പോലീസ് തിരിച്ചടുത്ത് കോടതിയിൽ സമർപ്പിച്ചു പ്രതിയായ സിനുവിനെ വൈദ്യപരിശോദനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
പീരുമേട് സി ഐ വി.സി വിഷ്ണു കുമാർ
എസ് .ഐ മാരായ അജേഷ് . ഇസ്മായിൽ . ജോസ് സെബാസ്റ്റ്യൻ .എ എസ് ഐ നസീമാ .എസ് സി പി ഒ . ജിമ്മി ജോർജ്
സി പി ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ് ചെയ്ത്