Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അലിയുടെ മൂളിപ്പാട്ടിൽ വീണ് ഷുമൈല; വിവാഹിതരായി 70കാരനും 19കാരിയും



ലാഹോർ: പാകിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ്. 70 കാരനായ അലിയും 19 കാരിയായ ഷുമൈലയും 4 മാസം മുമ്പാണ് വിവാഹിതരായത്. യൂട്യൂബർ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയകഥ പങ്കുവച്ചത്. 

ലാഹോറിൽ പ്രഭാത സവാരിക്കിടെയാണ് ഇവർ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തത്. ഒരു മൂളിപ്പാട്ടാണ് ഇതിന് കാരണമായത്. ഷുമൈലയുടെ പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എപ്പോഴും മൂളിപ്പാട്ട് പാടുമായിരുന്നു. ഈ പാട്ടുകളിലൊന്ന് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും അങ്ങനെ പ്രണയത്തിലായെന്നും അവർ പറയുന്നു. 

പ്രണയത്തിന് പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമേ ഉള്ളൂ. തങ്ങളുടെ പ്രണയത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും എന്നാൽ അവരെ ബോധ്യപ്പെടുത്തിയെന്നും ഷുമൈല പറയുന്നു. ഇവർ ഇപ്പോൾ ലാഹോറിലാണ് താമസിക്കുന്നത്. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!