Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫിഷറീസ് വകുപ്പില്‍ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു


ഫിഷറീസ് വകുപ്പ് പിഎംഎംഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യക്കുളം നിര്‍മ്മാണം, ആറ്റുകൊഞ്ച്, ആസാംവാള, തിലാപ്പിയ കൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി യൂണിറ്റ്, പിന്നാമ്പുറ ചെറുകിട ആര്‍.എ.എസ്. യൂണിറ്റ്, മത്സ്യത്തൊഴിലാളികള്‍ക്ക് മോട്ടോര്‍ സൈക്കിളും ഐസ് ബോക്സും എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ്, മത്സ്യഭവന്‍, നെടുങ്കണ്ടം, മത്സ്യഭവന്‍, ഇടുക്കി പൈനാവ് എന്നീ വിലാസങ്ങളിലോ [email protected] എന്ന ഇ-മെയിലിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233226.