ജില്ലാ സിവില്‍ സര്‍വീസ് കായിക മേള സെപ്റ്റംബര്‍ 15 ന്


2023-24 വര്‍ഷത്തെ ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 15,16 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ്് കോളേജില്‍ നടത്താന്‍ തീരുമാനിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ സര്‍വീസ് സംഘടന ഭാരവാഹികള്‍, ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍, സെന്റ് ജോസഫ്സ് കോളേജ് അധികൃതര്‍, പരിശീലകര്‍ എന്നിവരുടെ ആലോചനാ യോഗത്തിലാണ് തീരുമാനം. മല്‍സരങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റബര്‍ 12 വൈകുന്നേരം 5 മണിവരെ ആയിരിക്കും. അപേക്ഷകള്‍ നേരിട്ടോ തപാല്‍വഴിയോ [email protected] എന്ന ഇമെയില്‍ വഴിയോ സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പൈനാവ്-685603 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486 232499, 9496184765, 9895112027.