ആദിത്യ എൽ1 വിക്ഷേപിച്ചു; വിജയത്തിന് സൂര്യനമസ്കാരവുമായി യോഗാചാര്യന്‍
ഇന്ത്യയുടെ പ്രഥമ സൂര്യദൗത്യമായ ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്‍മാര്‍. ഡൂൺ യോഗ പീഠത്തിൽ സൂര്യ നമസ്‌കാരം നടത്തി. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ആത്മീയ ഗുരു ആചാര്യ ബിപിൻ ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു സൂര്യ നമസ്കാരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) കന്നി സൗരോർജ്ജ പര്യവേക്ഷണ ദൗത്യത്തിന്റെ വിജയത്തിനായി ഡൂൺ യോഗ പീഠത്തിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു.
രാവിലെ 11.50ഓടെയാണ് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയില്‍ നിന്നും ആദിത്യ–എല്‍ 1 വിക്ഷേപിച്ചത്. പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ആദിത്യ–എല്‍ 1 വിക്ഷേപിച്ചത്. ഏഴ് പേ ലോഡുകളാണ് ആദിത്യ–എല്‍ 1നുള്ളത്. സൂര്യനെ കുറിച്ചുള്ള വിശദമായ പഠനമാണ് ലക്ഷ്യം.
നാല് പേ ലോഡുകള്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ കൃത്യമായി നിരീക്ഷിക്കുകയും മറ്റ് മൂന്നെണ്ണം സൂര്യനിലെ ദ്രവ–കാന്തിക മണ്ഡലങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യും. .ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണം സമം ആകുന്ന എൽ 1 പോയിന്റിൽ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ മറവില്ലാതെ തുടർച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും.
വിക്ഷേപണ ശേഷം ലോവർ എർത്ത് ഓർബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്. പിന്നീട് ഓൺ ബോർഡ് പ്രൊപ്പഷൻ സിസ്റ്റം ഉപയോഗിച്ച നാലുമാസം കൊണ്ടാണ് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ വൺ പോയിന്റിലേക്ക് എത്തുക. അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.