ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ ദളിത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; രണ്ടു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ


ഡല്‍ഹി ഐഐടിയില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു. ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
ഡല്‍ഹി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇതാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയാണെന്നും ദുരൂഹതകളൊന്നും നിലനില്‍ക്കുന്നില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056