Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരുവനന്തപുരത്ത് വൻ വ്യാജമദ്യ വേട്ട: മൂന്ന് പേർ പിടിയിൽ


തലസ്ഥാന ജില്ലയിൽ വൻ വ്യാജമദ്യ വേട്ട. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നാണ് വ്യാജമദ്യ ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്സൈസ് പിടികൂടി.മലയിൻകീഴിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വ്യാജമദ്യ ശേഖരമാണ് പിടികൂടിയത്. 1000 കുപ്പികളിൽ ഒഴിച്ചുവെച്ച നിലയിലാരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണ വിൽപ്പനയ്ക്കാണ് ഇവ തയ്യാറാക്കിയത്.
ബാലരാമപുരം ഉച്ചക്കടയിൽ വിൽപന നടത്തുന്നതിനിടെയാണ് മൂവർസംഘത്തെ എക്സൈസ് പിടികൂടിയത്. മലയിൻകീഴ് സ്വദേശികളായ സന്തോഷ്‌കുമാർ, വിളവൂർക്കൽ സ്വദേശി പ്രകാശ്, വെള്ളായണി സ്വദേശി സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. സന്തോഷ് കുമാറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യമാണ് പിടികൂടിയത്.