ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ എന്നറിയപ്പെ ടുന്ന ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 20-ാം ശ്രാദ്ധാചരണ സമാപനം കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലും കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലുമായി നടന്നു

ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ എന്നറിയപ്പെ ടുന്ന ദൈവദാസൻ ബ്രദർ ഫോർ ത്തുനാത്തൂസിന്റെ 20-ാം ശ്രാദ്ധാ ചരണ സമാപനം കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലും കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലുമായി നടന്നു.
അദിലാബാദ് രൂപതാദ്ധ്യക്ഷൻ മാർ.ജോസഫ് തച്ചാപറമ്പത്ത് സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പിതാവിനേ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.
വിശുദ്ധ കുർബ്ബാനക്ക് ശേഷം സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലെ കബറിട ത്തിലേക്ക് ജപമാല പ്രദക്ഷിണവും തുടർന്ന്പ്രാർഥനകളും നടന്നു.
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും ഇന്ത്യയിലെ സെൻ്റ് ജോൺ ഓഫ് ഗോഡ്’ പ്രസ്ഥാനങ്ങളുടെയും സിസ്റ്റേ ഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപക പിതാവാണു ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ്. 1968ൽ ജർമനിയിൽ നിന്നു കട്ടപ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി സെന്റ് ജോൺസ് ആശുപത്രിയും, പ്രതീക്ഷാ ഭവനും സ്‌ഥാപിച്ചു പ്രവർത്തിച്ചു.
2005 നവംബർ 21നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . തുടർന്ന് 2014ൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.
തുടർന്നുള്ള നാമകരണ നടപടികൾ നടന്നു വരികയാണ്. 2023-ൽ നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ കല്ലറ തുറന്നു പരിശോധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഭൗതീക ശരീരം സെന്റ് ജോൺസ് സെമിത്തെരിയിലെ കല്ലറയിൽ നിന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ചപ്പലിലേക്ക് മാറ്റി സ്‌ഥാപിച്ചു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അടുത്ത ഘട്ടം നാമകരണ നടപടികൾ നടന്നു വരികയാണ്.
സെൻ്റ് ജോൺസ് ആശുപത്രി
ഡയറക്ടർ
ബ്രദർ ബൈജു വാലു പറമ്പിൽ,
സെൻ്റ് ജോർജ് ദേവാലയ വികാരി ഫാ. ജോസ് മംഗലത്ത്,ഫാ. ഫ്രാൻസിസ് മണ്ണാ പറമ്പിൽ, ഫാ. മാത്യു കൊല്ലം പറമ്പിൽ . ഫാ. ജോൺ മുണ്ടക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.













































































