San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഓട്ടോ ടാക്‌സി വാടക വർദ്ധനവ് അനിവാര്യമെന്ന് കട്ടപ്പന HMTA



പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് ഏറ്റവും പ്രകടമായി ബാധിച്ചിരിക്കുന്നത് മോട്ടോർ തൊഴിലാളി വിഭാഗത്തെയാണ്. ഓട്ടോ ടാക്‌സി മുതൽ കോൺടാക്റ്റ് കാരേജ്, സ്വകാര്യ ബസ് തുടങ്ങി ഭാരവാഹനങ്ങളിലെയും, തൊഴിലാളി കളെയും തൊഴിലുടമകളെയും ഒരുപോലെ ബാധിക്കുന്ന ഇന്ധന വില വർദ്ധനവും ഒപ്പം ഇൻഷുറൻസ് പ്രീമിയം വർദ്ധവും ടയർ,സ്പെയർ പാർട്സുകളുടെ വിലവർദ്ധവും മോട്ടോർ വാഹന വ്യവസായ മേഖലയെ ആകെ തളർത്തിയിരിക്കു കയാണ്.

നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വില വർദ്ധനവിൻ്റെ ഒരു പ്രധാന കാരണവും ഇന്ധന വിലവർദ്ധനവ് തന്നെയാണ്. അന്യസംസ്‌ഥാനങ്ങളിൽ നിന്നും എത്തുന്ന പഴം, പച്ചക്കറി അടക്കമുള്ള ഭക്ഷ്യ വസ്‌തുക്കളുടെ ചരക്ക് കുലി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വർദ്ധനവിനെ ആശ്രയിച്ചു കുടിയാണ്.

കേരളത്തിൽ ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഒരു പ്രത്യേകതയുള്ളത് ജില്ലയിൽ ഏതു നിർമ്മാണ പ്രവർത്തനം നടക്കണമെങ്കിലും അതിനാവശ്യമായ പാറയുൽപ്പന്നങ്ങളും മണലും അന്യസംസ്‌ഥാനത്ത് നിന്നും എത്തിക്കേണ്ട സാഹചര്യമുണ്ട്. ജില്ലയിലെ നിർമ്മാണ നിരോധനവും, ക്വാറികളുടെ പ്രവർത്തനാനുമതി നഷ്ടമായതും, പ്രാദേശികമായി ശേഖരിക്കാവുന്ന മണൽവാരൽ നിരോധനവും നിലനിൽക്കുന്നതാണ് ഇതിനിടയാ ക്കുന്നത്. നൂറിലധികം ലോറികളും ടിപ്പറുകളും ഉണ്ടായിരുന്ന കുട്ടപ്പന പ്രദേശത്ത് ഇപ്പോൾ നാമമാത്രമായ എണ്ണം ലോറികളും ടിപ്പറുകളുമാണ് നിലവിലുള്ളത്. ഈ വിഷയവും പൊതുസമൂഹത്തിനൊപ്പം മോട്ടോർ തൊഴിലാളി കളെയും തൊഴിലുടമകളെയും മോശമായി ബാധിക്കുന്നു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ കൂടെകൂടെയുള്ള വിലവർദ്ധനവിന് അടുത്ത കാലത്തായി പറയുന്ന പ്രധാന കാരണം ഇറാൻ അതിർത്തിയിൽ നടക്കുന്ന യുദ്ധം ഹോർമുസിലൂടെയുള്ള എണ്ണ കപ്പലുകളുടെ ഗതാഗത തടസ്സമായിരുന്നു. എന്നാൽ യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള എണ്ണ വിലയേക്കാൾ താഴെയാണ് ഇപ്പോഴു ള്ള ക്രൂഡ് ഓയിൽ വില എന്നത് യുദ്ധം ഒരു കാരണമായി പറയുന്നു എന്നത് മാത്രമായി കാണാം. കേന്ദ്ര സർക്കാർ വിമാന കമ്പനികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വിലസ്‌ഥിരതാ ഫണ്ട് പോലെ ഏതെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുവാൻ സംസ്‌ഥാന സർക്കാർ ഫലപ്രദമായി ഇടപെടൽ നടത്തി പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിതമായ വില വർദ്ധനവിന് തടയിടുവാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.


ഘട്ടം ഘട്ടമായി ഉണ്ടായിട്ടുള്ള ഇന്ധനവില വർദ്ധനവിന് പുറമേ വാഹന ഇൻഷുറൻസ് പ്രീമിയം വർദ്ധനവും, ടയർ, സ്പെയർപാർട്‌സുകൾ എന്നിവയുടെ വില വർദ്ധനവിനും ആനുപാതികമായ ഓട്ടോ ടാക്‌സി തുടങ്ങി ടൂറിസ്‌റ്റ് ടാക്‌സി, കോൺട്രാക്ട് കാരേജ്, പ്രൈവറ്റ് ബസ് ഫെയർ എല്ലാം വർദ്ധിപ്പിച്ചാൽ മാത്രമേ, മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും നിലനിൽക്കാൻ കഴിയൂ.

ഇത്തരം ഒരു സാഹചര്യത്തിൽ സമാന ആശയമുള്ള മറ്റ് മോട്ടോർ തൊഴിലാളി സംഘടനകളും ആയി ചേർന്ന് ആവശ്യമായ സമര പരിപാടികൾക്ക് രൂപം നൽകി മുന്നോട്ടു പോകുവാൻ ഹൈറേഞ്ച് മോട്ടോർ തൊഴിലാ ളി അസോസിയേഷൻ നിലപാട് സ്വീകരിക്കും എന്നാണ് സൂചിപ്പിക്കുവാൻ ഉള്ളത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!