Idukki വാര്‍ത്തകള്‍
ഫ്രണ്ട്സ് ഓഫ് ട്രാവലർ ഗ്രൂപ്പിന്റെ നാലാമത് മീറ്റപ്പ് ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ നടന്നു

മീറ്റപ്പിൽ 65 പേര് പങ്കെടുത്തു UDUMBANCHOLA മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുജീബ് P.S റോഡ് സുരക്ഷയെ കുറിച്ചും ഓരോ വാഹനങ്ങൾ ഓടിക്കേണ്ട രീതിയെക്കുറിച്ചും ഡ്രഗ്സ് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും ക്ലാസ്സ് എടുത്തു.
ഇടുക്കി ജില്ലയിലെ നിരവധി ആയ ഡ്രൈവറുമാർക്കും വാഹന ഉടമകൾക്കും കൈത്താങ്ങായി നിന്ന പ്രസ്ഥാനത്തിന്റെ വരും വർഷങ്ങളിലേക്കുള്ള പ്രവർത്തനങ്ങളും പ്രധാന ചർച്ചയായി .
മരണപ്പെട്ടു പോയ മുൻകാല ഡ്രൈവേഴ്സിനെ ആദരഞ്ജലികൾ അർപ്പിക്കുകയും
മുൻകാലങ്ങളിൽ നടന്ന സന്നദ്ധ സഹായ പ്രവർത്തനങ്ങൾ തുടരുന്നതിനും യോഗം തീരുമാനമെടുക്കുകയും
SAY NO TO DRUGS
എന്ന ക്യാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു .
നാലാം വർഷവും പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുകയും
അടുത്ത വർഷം ഇതിലും ഭംഗിയായി പരുപാടി നടത്തണം എന്ന തീരുമാനത്തോടെ പരുപാടി അവസാനിച്ചു



























































































































