San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നേന്ത്രവാഴയുടെ ഇലകളിൽ മഞ്ഞപ്പുള്ളി, കരിഞ്ഞുപോക്ക്; വള്ളിപ്പയറിന് മഴക്കാലരോഗം: പ്രതിവിധി എന്ത്?



മൂന്നുമാസം പ്രായമായ നേന്ത്രവാഴയുടെ താഴത്തെ ഇലകളിൽ മഞ്ഞ നിറത്തിലുള്ള പുള്ളികൾ കാണപ്പെടുകയും പിന്നീട് ഇലകൾ കരിയുകയും ചെയ്യുന്നു. എന്താണു പ്രതിവിധി? വാഴകളിൽ സാധാരണയായി കാണപ്പെടുന്ന സിഗാറ്റോക്കാ ഇലപ്പുള്ളി എന്ന കുമിൾ രോഗത്തിന്റെ ലക്ഷണങ്ങളാണിത്. ആദ്യം ഇലകളിൽ ചെറിയ മ}ഞപ്പുള്ളികളായി ആരംഭിക്കുന്ന രോഗം പിന്നീടു തവിട്ട് അല്ലെങ്കിൽ കറുപ്പു നിറത്തിലുള്ള പാടുകളായി മാറി ഇലകൾ ഉണങ്ങാൻ കാരണമാകും. രോഗബാധ ശക്തമായാൽ ചെടിയുടെ വളർച്ചയെയും വിളവിനെയുമെല്ലാം പ്രതികൂലമായി ബാധിക്കും. രോഗം ബാധിച്ച പഴയ ഇലകൾ മുറിച്ചുമാറ്റി തോട്ടത്തിൽ നിന്ന് അകറ്റി നശിപ്പിക്കണം. തോട്ടത്തിൽ ആവശ്യമായ വായുസഞ്ചാരവും സൂര്യപ്രകാശവും ലഭിക്കുന്ന തരത്തിൽ ശരിയായ അകലം പാലിച്ചു കൃഷി ചെയ്യുന്നതും പ്രധാനമാണ്.

അമിതമായ നൈട്രജൻ വളപ്രയോഗവും ഇല നനയുന്ന രീതിയിലുള്ള ജലസേചനവും ഒഴിവാക്കുന്നതു രോഗവ്യാപനം കുറയ്ക്കാൻ സഹായിക്കും. രോഗനിയന്ത്രണത്തിനായി 1% ബോർഡോ മിശ്രിതം അല്ലെങ്കിൽ പ്രൊപികോണാസോൾ ഒരു മില്ലി/ലീറ്റർ വെള്ളത്തിൽ കലർത്തിയോ, ടെബുകൊണാസോൾ ഒരു മില്ലി/ലീറ്റർ വെള്ളത്തിൽ കലർത്തിയോ 15–20 ദിവസത്തെ ഇടവേളയിൽ തളിക്കാം. കൂടാതെ മണ്ണു പരിശോധിച്ച് പൊട്ടാഷ്, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കിയാൽ ചെടിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർധിക്കും.

തെങ്ങിന്റെ തടത്തിൽ പച്ചിലച്ചെടികൾ നടാം

തെങ്ങിൻതടങ്ങളിൽ പച്ചിലവളച്ചെടികളായ പയർ, ഡെയിഞ്ച തുടങ്ങിയവയുടെ വിത്തുകൾ വിതയ്ക്കാം. 1.5 – 2 മീറ്റർ ചുറ്റളവുള്ള ഒരു തെങ്ങിൻതടത്തിൽ 50 ഗ്രാം വിത്തു പാകാം. രണ്ടര – മൂന്നു മാസങ്ങൾക്കു ശേഷം ഇവ തടത്തിൽ മണ്ണിനൊപ്പം ചേർത്തു കൊടുക്കാം. തുടർച്ചയായ മഴയും വെള്ളക്കെട്ടു മൂലവും തെങ്ങിൽ കൂമ്പുചീയൽ രോഗം വരാൻ സാധ്യതയുണ്ട്. മുൻകരുതലായി സുഷിരങ്ങൾ ഇട്ട മാങ്കോസെബ് സാഷെ (5 ഗ്രാം) 3 പാക്കറ്റ് വീതം ഓരോ തെങ്ങിന്റെയും കൂമ്പിനു ചുറ്റും വയ്ക്കുക. മഴ പെയ്യുമ്പോൾ മരുന്നു കുറേശ്ശെ കൂമ്പിലേക്ക് ഒലിച്ചിറങ്ങുന്നതു വഴി ഈ രോഗം ഒരു പരിധി വരെ നിയന്ത്രിക്കാം.


വള്ളിപ്പയറിന് മഴക്കാലരോഗം

കരിമ്പൻകേടിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കണം. പയറിന്റെ തണ്ടുകളിൽ കറുത്ത പൊട്ടുകളുണ്ടായി ക്രമേണ ഇലകൾ മഞ്ഞളിക്കുകയും പൊഴിഞ്ഞു പോവുകയും ചെയ്യുന്നതാണു രോഗലക്ഷണം. ഇതുമഴക്കാല രോഗമാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് സ്യൂഡോമോണാസ് ഫ്ലൂറസൻസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും തണ്ടുകളിലും തളിക്കാം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!