നാട്ടുവാര്‍ത്തകള്‍
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം ആവശ്യമില്ല: എം.എം. മണി
നെടുങ്കണ്ടം ∙ ‘എല്ലാ സ്ഥാനമാനങ്ങളും തന്നതു പാർട്ടിയാണ്, പാർട്ടിക്കു വേണ്ടി ഇനിയും പ്രവർത്തിക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം ആവശ്യമില്ല’– രാഷ്ട്രീയക്കാരുടെ ഭംഗിവാക്കിനപ്പുറം ഇതാണ് മണിയാശാനെന്നു നാട്ടുകാർക്കറിയാം. മന്ത്രിസഭയിൽ പുതുമുഖങ്ങൾ മതിയെന്ന പാർട്ടി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
മണി വീണ്ടും മന്ത്രിയാകുമെന്ന പ്രതീക്ഷ ജില്ലയിലെ നേതാക്കളും അണികളും പുലർത്തിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോയതു എം.എം.മണിയുടെ ഭരണമികവാണെന്നു പാർട്ടി വിലയിരുത്തിയിരുന്നു. ഇതായിരുന്നു അണികളുടെ പ്രതീക്ഷയ്ക്കു കാരണം.