പുസ്തകവിതരണം നടന്നു
ലബ്ബക്കട ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റേയും ചങ്ങനാശ്ശേരി സെന്റ്. ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റേയും നേതൃത്വത്തിൽ ‘വായനക്കൂട്ട്’എന്ന പേരിൽ നടത്തുന്ന ലൈബ്രറിപുസ്തകവിതരണം കട്ടപ്പന വിദ്യാഭ്യാസജില്ലയിലെ വിവിധ സ്കൂളുകളിൽ നടന്നു .
കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ച് വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. ജില്ലയിലെ പത്തോളം സ്കൂളുകളിലായി നാലായിരത്തോളം പുസ്തകങ്ങൾ വിതരണം ചെയ്തു. പ്രധാനധ്യാപകരും വിദ്യാർത്ഥിപ്രതിനിധികളും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ജെ. പി. എം. കോളേജ് എൻ. എസ്.എസ്. പ്രോഗ്രാമോഫീസർമാരായ ടിജി ടോം, മനു റ്റി. ഫ്രാൻസിസ്, അനിറ്റ വിൽസൺ, സെന്റ്. ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ എബിൻ ഫിലിപ്പ്, എൻ. എസ്. എസ്. വോളന്റിയേഴ്‌സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.