പുതുപ്പള്ളി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ ചാണ്ടി ഉമ്മൻ സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് ശ്രീ കെ കെ സുരേഷിനെ സന്ദർശിച്ചു
കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി അഡ്വ ചാണ്ടി ഉമ്മൻ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ് ശ്രീ കെ കെ സുരേഷിനെ സംസ്‌ഥാന കമ്മിറ്റി ഓഫീസ് ആയ അംബേദ്കർ ഭവനിലെത്തി സന്ദർശിച്ചു.
യു ഡി എഫ് സ്ഥാനാർഥി അംബേദ്കർ പ്രതിമയിൽ പുഷ്‌പ്പാർച്ചന നടത്തുകയും സന്ദർശക ഡയറിയിൽ കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
സി എസ് ഡി എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ ജെയിംസ്, വി പി തങ്കപ്പൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റും സി എസ് ഡി എസ് വടവാതൂർ കുടുംബയോഗം അംഗവുമായ വി ടി സോമൻകുട്ടി, സി എസ് ഡി എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നേതാക്കളായ ടി എ കിഷോർ,സി എം ചാക്കോ, കെ കെ കുട്ടപ്പൻ, വിനു ബേബി, രഞ്ജിത് രാജു, പി സി രാജു, ആൻസി സെബാസ്റ്റ്യൻ, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ എം ഐ ലൂക്കോസ്, ആഷ്‌ലി ബാബു, കെ എസ് സനീഷ്,സി ആർ പ്രമീള, മോബിൻ ജോണി, സജി മുകുളയിൽ, സുജമ്മ തോമസ്,അനീഷ് ചാക്കോ,ടി പി രവീന്ദ്രൻ, തുടങ്ങിയവർ സന്നിഹിതരായി