Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അന്താരാഷ്‌ട്ര പൂച്ച ദിനം



മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തു മൃഗമായ പൂച്ചകൾക്ക് വേണ്ടി ,എല്ലാവർഷവും ആഗസ്റ്റ് എട്ടാം തീയതി അന്താരാഷ്‌ട്ര പൂച്ച ദിനമായി ആചരിക്കുന്നു . 2002 ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ എന്ന സംഘടനയാണ് പൂച്ചകൾക്ക് വേണ്ടി ഒരു ദിനം ആഗോളതലത്തിൽ സംഘടിപ്പിക്കാൻ തുടങ്ങിയത്.

ചില രാജ്യങ്ങളിൽ ലോക പൂച്ച ദിനം എന്നുമറിയപെടുന്ന ഈ ദിനം , നിലവിൽ വന്ന നാൾ മുതൽ ഓരോ വർഷവും പ്രചാരം നേടി കൊണ്ടേ ഇരിക്കുന്നു . മറ്റു രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി പൂച്ചകൾക്ക് വേണ്ടിയുള്ള ദിനം റഷ്യ ആചരിക്കുന്നത് മാർച്ച് ഒന്നിനാണ് . അതുപോലെ തന്നെ അമേരിക്ക ഒക്ടോബർ ഇരുപത്തി ഒൻപതിനാണ് ലോക പൂച്ച ദിനവും ദേശീയ പൂച്ച ദിനവും ആചരിക്കുന്നത് .

ആരോരുമില്ലാതെ അനാഥരാക്കപ്പെട്ട പൂച്ചകളുടെയും ,പൂച്ചകുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും , അവരെ സംരക്ഷിക്കാൻ മനുഷ്യരുടെ ഉള്ളിൽ മനുഷ്യത്വം എന്ന വികാരം ഉണർത്താൻ വേണ്ടിയും കൂടിയാണ് ഇങ്ങിനെ ഒരു ദിനം ആചരിക്കുന്നത്.


2020 ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ എന്ന സംഘടന, ഈ ദിനം സംഘടിപ്പിക്കുന്നതിനും പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള അധികാരം , 1958 മുതൽ പൂച്ചകളുടെ സംരക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടന ആയ ഇന്റർനാഷണൽ ക്യാറ്റ് കെയറിന് കൈമാറി.

ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള പൂച്ച പ്രേമികൾ തങ്ങളുടെ വളർത്തു പൂച്ചകളുടെ പടം സമൂഹമാദ്ധ്യമങ്ങളിൽ കൂടി പങ്കു വെക്കുന്നത് ഒരു രീതിയായി മാറിയിരിക്കുകയാണ് .ഇപ്പോൾ തന്നെ പൂച്ചകളുടെ വിവിധ  ചിത്രങ്ങൾ കൊണ്ട് സമൂഹമാദ്ധ്യമങ്ങൾ നിറഞ്ഞു കവിയുകയാണ്. വിടർന്ന കണ്ണും , നനുത്ത രോമങ്ങളുമുള്ള പൂച്ചകളുടെ കുസൃതികൾ ആരുടെ മുഖത്താണ് പുഞ്ചിരി വിടർത്താത്തത് .

പൂച്ചകൾ വളരെയധികം ശാന്ത സ്വഭാവമുള്ളവയും , സ്വതന്ത്രവും , അന്വേഷണാത്മക സ്വഭാവമുള്ളവയും , സാഹസികതയുള്ളവയുമാണ്. സയാമീസ് , പേർഷ്യൻ , മഞ്ച്കിൻ, ബർമീസ് തുടങ്ങി നാടൻ പൂച്ചകൾ വളരെ മനുഷ്യരുടെ മനസ്സ് കീഴടക്കിയവരാണ് . സ്വന്തമായി പൂച്ചകൾ ഉള്ളവരുടെ മാനസികാരോഗ്യ നില വളരെയധികം മെച്ചപ്പെട്ടതാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!