6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘കേന്ദ്രസര്‍ക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നു’; കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതി; മുഖ്യമന്ത്രി



കേന്ദ്രത്തിന്റെ നിഷേധ നിലപാട് പദ്ധതികളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതിയാണ്. സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സമീപനം തടസമാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു

50,000 കോടിയുടെ പശ്ചാത്തല വികസനപദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുകയെന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാനത്ത് വന്‍കിട അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി വിവിധ മേഖലകളിലെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളില്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ 904 പദ്ധതികള്‍ക്കായി 2021 മെയ് വരെ 65,363 കോടി 11 ലക്ഷം രൂപയാണ് കിഫ്ബി മുഖാന്തരം അനുമതി നല്‍കിയിട്ടുള്ളത്. ഏകദേശം ഏഴായിരം കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!