Idukki വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെ എസ് ഇ ബിയുടെ ഷോക്ക്


യാതൊരു മുന്നറിയിപ്പുമില്ലാതെ വാരപ്പെട്ടിയില്‍ അനീഷ് തോമസ് എന്ന കര്‍ഷകന്റെ 406 കുലച്ച വാഴകള്‍ വെട്ടിമാറ്റിയ കെഎസ്ഇബി അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കര്‍ഷകസംഘം കോതമംഗലം വാരപ്പെട്ടി വില്ലേജ് കമ്മിറ്റി പറഞ്ഞു.
ഇത് കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ്.
ടവര്‍ ലൈന് താഴെ കൃഷി ചെയ്യാമെന്നിരിക്കെ ഓണത്തിന് കുല വെട്ടാറായ വാഴകള്‍ വെട്ടിമാറ്റിയത് ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. കര്‍ഷകന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കര്‍ഷകസംഘം വാരപ്പെട്ടി വില്ലേജ് സെക്രട്ടറി വി കെ റെജി, എ എസ് ബാലകൃഷ്ണണ്‍, വാര്‍ഡ് മെമ്പര്‍ സി ശ്രീകല എന്നിവര്‍ പറഞ്ഞു.