വണ്ടിപ്പെരിയാർ 62 ആം മൈലിന് സമീപം കിണറ്റിൽ പശുക്കിടാവ് വീണു. പീരുമേട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി പശുക്കിടാവിനെ രക്ഷപെടുത്തി


വണ്ടിപ്പെരിയാർ 62 ആം മൈലിന് സമീപം പ്രിയദർശനി നഗറിലാണ് പശുക്കിടാവ് കിണറ്റിൽ വീണത്. ഇന്ന് രാവിലെ 5 മണിയോടുകൂടിയാണ് സംഭവം നടന്നത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന 25 അടി താഴ്ച്ചയിലുള്ള കിണറ്റിലാണ് പശുക്കിടാവ് വീണത് നാട്ടുകാർ പീരുമേട് ഫയർ ഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് 7 അംഗഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി പശുക്കിടാവിനെ പുറത്തെടുക്കുകയായിരുന്നു.
ദേശീയ പാതയിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പശുക്കിടാവാണ് കിണറ്റിൽ വീണത്. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്ന നടപടികൾ ഉണ്ടാവുമെന്ന് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു വെങ്കിലും നാളിതുവരെയായി ട്ടും നടപടി ആയില്ലെന്നും നാട്ടുകാർ ആരോപിച്ചു. പീരുമേട് സീനിയർഫയർ & റസ്ക്യൂ ഓഫീസർ PT മധു സുധന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ മഹേഷ് മാധവൻ . PK സതീഷ് . MC സതീഷ് കുമാർ . ബിബിൻ സെബാസ്റ്റ്യൻ. KS അരുൺ. ശരൺകുമാർ . എന്നിവരുടെ നേതൃത്വത്തിലാണ് പശുക്കിടാവിനെ രക്ഷപെടുത്തിയത്