Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോതമംഗലത്ത് ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പ് ഡീൻ കുര്യാക്കോസ് എം പി ഉത്ഘാടനം ചെയ്തു





കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിൻറെ എ.ഡി.ഐ.പി പദ്ധതി പ്രകാരം കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോ
യുടെ നേതൃത്വത്തിൽ കോതമംഗലം അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള അംഗ പരിമിതർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണത്തിനായുള്ള ക്യാമ്പാണ് നടന്നത്
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഉപകരണ വിതരണ ക്യാമ്പ് ഇടുക്കി എം പി
ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു , കീരംപാറ മാമച്ചൻ ജോസഫ് , പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് മേലേത്ത് ,
ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ്
ആനീസ് ഫ്രാൻസിസ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയന നോബി,
നിസാ മോൾ ഇസ്മായിൽ, ജയിoസ് കോറേ ബേൽ, ജോമി തെക്കേക്കര, റ്റി.കെ. കുഞ്ഞുമോൻ , സാലി ഐപ്പ്,കോതമംഗലം നഗരസഭ കൗൺസിലർ ഷെമീർ പനക്കൽ ,
ബി ഡി ഒ ഡോ. അനുപം എസ് , പോത്താനിക്കാട് പഞ്ചായത്ത് വൈ.പ്രസിഡന്റ് ഫിജിന അലി,
കേരള ഓർഫേനേജ് കൺട്രോൾ ബോർഡ് എറണാകുളം കൗൺസിലർ സിസ്റ്റർ സാറ എസ് എം സി , മുൻ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!