കല്യാണത്തണ്ട് മലയില്‍ നിന്ന് നിയന്ത്രണംവിട്ട പിക്അപ് ആയിരം അടി താഴ്ചയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി.
കട്ടപ്പന: കല്യാണത്തണ്ട് മലയില്‍ നിന്ന് നിയന്ത്രണംവിട്ട പിക്അപ് ആയിരം അടി താഴ്ചയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി നടന്ന അപകടം ഇന്നലെ രാവിലെയാണ് പുറംലോകമറിയുന്നത്. മുവാറ്റുപുഴ സ്വദേശിയുടെ കട്ടപ്പനയിലുള്ള സ്ഥാപനത്തിലെ വാഹനമാണിത്. ഇവിടുത്തെ ജീവനക്കാരാണ് ഞായറാഴ്ച രാത്രി പിക്കപ്പുമായി കല്യാണത്തണ്ടിലെത്തിയത്. തുടര്‍ന്ന് റോഡില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മുകളിലുള്ള കുരിശുമലയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇവിടെനിന്നു ബ്രേക്ക് നഷ്ടപ്പെട്ട നിയന്ത്രണംവിട്ട വാഹനം അടിവാരത്തേയ്ക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിന്റെ ടയറുകള്‍ ഊരിത്തെറിച്ചതിനാല്‍ ജനവാസ മേഖലയിലേക്ക് പതിച്ചില്ല.ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. വാഹനത്തിന്റെ നിയന്ത്രണംവിട്ടപ്പോള് തന്നെ ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടതായാണ് വിവരം. എന്നാല്‍ ലോക്ക്ഡൗണില്‍ ഇവര്‍ എന്തിനിടെ എത്തിയെന്നതും ദുരൂഹമാണ്. ആയിരം അടി താഴ്ചയില്‍ നിന്ന് വാഹനം ഉയര്‍ത്തുന്നതും ശ്രമകരമാണ്.