San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഫോട്ടോയെടുക്കാം; ആകര്‍ഷകമായ ഫ്രെയിമുകള്‍ റെഡി



സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളില്‍ ഇനി ഫോട്ടോയും സെല്‍ഫിയുമെല്ലാം എടുക്കാം. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ഇന്‍സ്റ്റാളേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് – ഇടുക്കി എന്ന പദ്ധതി പ്രകാരമാണ് ഫ്രെയിമുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമണ്‍ മൊട്ടക്കുന്ന് എന്നീ വിനോദ സഞ്ചാര മേഖലകളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിച്ചിരിക്കുന്നത്.

മാര്‍ച്ച് 22ന് പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്കില്‍ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും. 38,17,116 രൂപ ചെലവിലാണ് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button