പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി സ്വദേശി ട്രെയിൻ തട്ടി മരിച്ചു


കൊച്ചി :യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി പ്രകാശ് വേമ്പേനിയിൽ ജേക്കബ്ബിന്റെ മകൻ അലക്‌സ് ജേക്കബിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴരയോടെ സൗത്ത് കളമശേരി റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ട് റെയിൽവേ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ആത്യമഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസിന് ലഭിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വൈകിട്ട് ഉദയഗിരി സെന്റ്.മേരീസ് ദേവാലയത്തിൽ സംസ്കരിക്കും. കളമശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷൈനമ്മയാണ് മാതാവ്. ഏകസഹോദരൻ അലൻ .