കർക്കിടക ചികിത്സയും ആരോഗ്യവും
ആയുർവേദം, ചികിത്സകൾക്കും ആരോഗ്യ പരിപാലന ദിനചര്യകൾക്കും ഏറ്റവും അനുകൂല സമയമായി കർക്കിടകത്തെ കണക്കാക്കുന്നു. ആയുർവേദത്തിലെ പുരാതന ഗ്രന്ഥങ്ങൾ അനുസരിച്ച് മഴക്കാലത്ത് ഈർപ്പം വർദ്ധിക്കുന്നത് ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. കർക്കിടക മാസത്തിലെ ആരോഗ്യ വെല്ലുവിളികളെ തരണം ചെയ്യുന്നതിനായി കേരളത്തിലെ ജനങ്ങൾ പൊതു ക്ഷേമത്തിനായിട്ടുള്ള ചികിത്സ പുനസ്ഥാപന നടപടിയായ കർക്കിടക ചികിത്സ പരിശീലിച്ചു വരുന്നു. പ്രത്യേകിച്ച്, കർക്കിടകമാസത്തിൽ മരണനിരക്കും അസുഖങ്ങളും വളരെ ഉയർന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന ഈ മാറ്റം ദഹന ശ്വസന സംബന്ധമായ രോഗം, സന്ധിവാതം, അലർജികൾ , ജലജന്യ രോഗങ്ങൾ ,തുടങ്ങി വ്യക്തികളുടെ രോഗ്യത്തെയും ആരോഗ്യപ്രശ്നങ്ങളെയും വർദ്ധിപ്പിക്കുന്നു .കൂടാതെ ഈ സമയത്ത് സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയും വളരെയേറെയാണ്. എന്നാൽ അതേസമയം ആയുർവേദം ചികിത്സകൾക്കും ബാഹ്യമായ മരുന്നുകൾ പ്രയോഗിക്കുന്നതിനും ഏറ്റവും അനുകൂലമായ സമയമായി കർക്കിടകത്തെ കണക്കാക്കി വരുന്നു.
ആയുർവേദവും കർക്കിടക ചികിത്സയും കർക്കിടക മൺസൂൺ അവസ്ഥകൾ പ്രയോജനപ്പെടുത്തുന്നതിനും ദോഷങ്ങൾ കുറയ്ക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും അതേസമയം ആരോഗ്യവും പ്രതിരോധശേഷിയും ഉയർത്തുന്നതിനും സഹായിക്കുന്നു. ഇത് ശാരീരിക മാനസിക ശോധനം കൂടി ചെയ്യുന്നു.
കർക്കിടക ചികിത്സ നിങ്ങളുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു ,
അല്ലെങ്കിൽ കർക്കിടക മാസത്തിൽ അത് കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ മനുഷ്യ ശരീരത്തിന്റെ ഭൗതികഘടനയായ ത്രിദോഷങ്ങളായ വാതം പിത്തം കഫം എന്നീ ആയുർവേദ സങ്കല്പങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ ദോഷങ്ങളെ വ്യത്യസ്ത സീസണുകളുടെ സ്വഭാവം ഓരോ ദോഷത്തിനും വ്യത്യസ്തമാണ്. ചൂടുകാലത്ത് മനുഷ്യ ശരീരം വലിയ അളവിൽ വിഷ വസ്തുക്കളെ ഉത്പാദിപ്പിക്കുകയും തണുത്ത കാലത്ത് ഇവ രൂക്ഷമാവുകയും ചെയ്യുന്നു. വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന ദോഷങ്ങളിലെ അവസ്ഥ വിവിധ രോഗങ്ങൾക്ക് കാരണമാകുന്നു. ആയുർവേദ വിധി പ്രകാരം ചൂടുള്ള വേനലിനു ശേഷമുള്ള മഴക്കാലം ഭക്ഷണത്തിലെ അസിഡിറ്റി വർധിപ്പിക്കുന്നു. ഇത് പിത്ത ദോഷത്തെ ബാധിക്കുന്നു. ഇത് ദഹന പ്രശ്നങ്ങൾക്കും പനിക്കും കാരണമാകുന്നു. തണുത്ത കാലാവസ്ഥ, ഉയർന്ന ഈർപ്പം, ഭക്ഷണത്തിലെയും വെള്ളത്തിലേയും മലിനീകരണം എന്നിവ കഫ ദോഷത്തെ തീവ്രമാക്കുന്നു. ഇത് ജലദോഷം, , ആസ്മ, ശ്വാസകോശ രോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ആയുർവേദത്തിലെ പ്രാചീന പരിശീലകർക്ക് മഴക്കാലത്ത് മനുഷ്യ ശരീരത്തിന് ഉണ്ടാകുന്ന അപകട സാധ്യതയെ കുറിച്ചും മരുന്നുകളോടും ചികിത്സകളോടും ഉള്ള പ്രതികരണത്തെക്കുറിച്ചും നന്നായി അറിയാമായിരുന്നു. നൂറ്റാണ്ടുകളായി കൈമാറിവരുന്ന ഈ അറിവ് ഇന്നും കർക്കിടകം മാസത്തിൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. ആയുർവേദത്തെ അടിസ്ഥാനമാക്കി കർക്കിടകത്തിൽ മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സമഗ്രമായ സമീപനം ശരീരത്തിലെ ത്രിദോഷങ്ങളുടെ അവസ്ഥ കൈവരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് .രോഗങ്ങളെ തടഞ്ഞ് ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ജൈവമാർഗ്ഗമാണ് കർക്കിടക ചികിത്സ.