ജര്‍മനിയില്‍ പട്ടാളത്തില്‍ ചേരാന്‍ ആളില്ല
ബര്‍ലിന്‍: ജര്‍മന്‍ സൈന്യത്തിലേക്ക് പുതിയ റിക്രൂട്ട്മെന്‍റിലൂടെ യുവാക്കളെ കണ്ടെത്താന്‍ ജര്‍മന്‍ സൈന്യം പാടുപെടുന്നതായി റിപ്പോര്‍ട്ട്. ജര്‍മനിയുടെ സായുധ സേന പുതിയ റിക്രൂട്ട്മെന്‍റുകളെ ആകര്‍ഷിക്കുന്നതില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് ബുധനാഴ്ച പറഞ്ഞു.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്തെ ക്രീക്കിംഗ് മിലിട്ടറിയെ മാറ്റിമറിക്കാന്‍ ശ്രമിക്കുകയാണ്. ബുണ്ടെസ്വെഹ്ര്‍ വളരെക്കാലമായി വിഭവങ്ങളുടെയും ഫണ്ടിംഗിന്‍റെയും അഭാവത്തില്‍ കഷ്ടപ്പെടുകയാണ്. എന്നാല്‍ യുക്രെയ്ന്‍ യുദ്ധത്തിന്‍റെ തുടക്കം, ചെലവ് വര്‍ധിപ്പിക്കുമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. എന്നിരുന്നാലും അടുത്ത തലമുറയിലെ സൈനികരെ റിക്രൂട്ട് ചെയ്യുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണെന്ന് പ്രതിരോധ മന്ത്രി സ്റ്റാട്ട്ഗാര്‍ട്ടിലെ ഒരു സായുധസേന തൊഴില്‍ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ഞങ്ങള്‍ക്ക് ഏഴ് ശതമാനം കുറവ് അപേക്ഷകരാണുള്ളത്. സേനയിലെ പരിശീലനത്തിനിടെ 30 ശതമാനത്തോളം കൊഴിഞ്ഞുപോക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില സൈനികരുടെ താമസസ്ഥലങ്ങളില്‍ വൈഫൈയും പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റുകളും ഇല്ലായിരുന്നുവെന്ന് സൈന്യത്തെ സൂക്ഷ്മമായി പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ജര്‍മന്‍ പാര്‍ലമെന്‍ററി കമ്മീഷണര്‍ ഇവാ ഹോഗ്ല്‍ പറഞ്ഞു.
100 ബില്യണ്‍ യൂറോയുടെ പ്രത്യേക ഫണ്ടാണ് സൈന്യത്തെ മാറ്റിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ കേന്ദ്രഭാഗം. എന്നാല്‍ 2022ല്‍ മന്ദഗതിയിലുള്ള ബ്യൂറോക്രാറ്റിക് തീരുമാനങ്ങള്‍ക്കിടയില്‍ ഇതൊന്നും ചെലവഴിച്ചില്ല. അതേസമയം ഏകദേശം നാല് ബില്യണ്‍ യൂറോയുടെ വ്യോമ പ്രതിരോധ സംവിധാനം വാങ്ങാന്‍ ജര്‍മനി ഫണ്ട് അനുവദിച്ചു. റിക്രൂട്ട്മെന്‍റിന്‍റെ കാര്യം വരുമ്ബോള്‍, യുവതലമുറയ്ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ച് കൂടുതല്‍ ആശങ്കകളുണ്ടെന്നും സൈനിക ജീവിതവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്നും പിസ്റ്റോറിയസ് പറഞ്ഞു.
ജര്‍മനിയിലെ യുവാക്കളുടെ എണ്ണത്തിലുണ്ടായ കുറവും സൈനിക റിക്രൂട്ട്മെന്‍റിനെ ബാധിക്കുന്നുണ്ട്. 2050-ല്‍ 15-24 പ്രായത്തിലുള്ളവരുടെ എണ്ണം 12 ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 1,80,000 സൈനികരുടെ എണ്ണം 2031 ആകുമ്ബോഴേക്കും 2,03,000 ആയി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ബുണ്ടസ്വെഹറിന് ഉള്ളത്. എന്നിരുന്നാലും ഈ കണക്ക് അവലോകനം ചെയ്യുകയാണെന്ന് പിസ്റ്റോറിയസ് അറിയിച്ചു.