നിലവാരമില്ലാതെ നിര്‍മ്മാണം ഏലപ്പാറ-വാഗമണ്‍ റോഡ് തകര്‍ന്നു
പീരുമേട്: റോഡ് ടാറ്ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ രണ്ട്തവണ തകര്‍ന്നു,ഏലപ്പാറ- വാഗമണ്‍ റോഡാണ് തുടര്‍ച്ചയായി തകരുന്നത്. വേണ്ടത്ര നിലവാരമില്ലാതെ ചെയ്ത ടാറിംഗ് നാട്ടുകാര്‍ക്ക് ദുരിതമാകുകയാണ്.
റോഡ് ടാറിംഗിലെ ക്രമക്കേട് ചൂണ്ടികാട്ടി നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനും വിജിലൻസിനും പരാതി നല്‍കി. നവീകരിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ടാറിംഗ് പൊട്ടിപൊളിഞ്ഞ് റോഡ് തകര്‍ന്ന് തുടങ്ങിയിരുന്നു. ആദ്യം ടാറിംഗ് നടത്തി ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും റേഡിന്റെ ബോണാമി ഭാഗത്ത് വിവിധ ഇടങ്ങളില്‍ ടാറിംഗ് ഇളകിയിരുന്നു. ഇത് പ്രതിഷേധത്തിന് ഇടയായതോടെ തകര്‍ന്ന ഭാഗങ്ങള്‍ കരാര്‍ ഏറ്റെടുത്ത കമ്ബനി അറ്റകുറ്റ പണി നടത്തി തല്‍ക്കാലം രക്ഷപ്പെട്ടു. അറ്റകുറ്റ പണി നടത്തിയതിനു ശേഷമാണ് വീണ്ടും ഇതേ സ്ഥലങ്ങളില്‍ ടാറിംഗ് തകര്‍ന്നു തുടങ്ങിയത് . ഏലപ്പാറയില്‍ നിന്നും വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കടന്നു ചെല്ലുന്ന പ്രധാന റോഡാണ്. ദിവസവും നൂറുകണക്കിനു ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞുവെന്ന് പേരുദോഷം വരുത്തിയതോടെ ടൂറിസ്റ്റുകളും ഇതുവഴി യാത്ര കുറച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈറേഞ്ച് മേഖലയിലലെ റോഡുകള്‍ ഏറെ ശ്രദ്ധ നേടുമ്ബോഴാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പാത പൊട്ടിപ്പൊളിഞ്ഞ് യാത്രാ ദുരിതം വരുത്തുന്നത്. റോഡ് ടാറിംഗിലെ അപാകതയും വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളുമാണ് റോഡ് തകരാൻ ഇടയായതെന്നാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.