പെയിന്റ് കയറ്റിയ ലോറി മറിഞ്ഞ്ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്


തൊടുപുഴ : പെയിന്റ് കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്ന് പെയിന്റ് കയറ്റി വന്ന ലോറി വണ്ണപ്പുറത്തിനു സമീപം മുണ്ടന്‍മുടി നിരപ്പുപ്പറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമുറ്റ ത്തേയ്ക്ക് മറിയുകയായിരുന്നു. നിരപ്പുപാറ ആനചേരില്‍ ശിവന്റെ വീട്ടു മുറ്റത്തേയ്ക്കാണ് ലോറി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവര്‍ കായംകുളം പെരുന്തോട്ടം ഗോകുല്‍, ക്ലീനര്‍ അനില്‍ എന്നിവരെ വണ്ണപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതിനാല്‍ ഇവരെ പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെയിന്റ് ടിന്നുകള്‍ പൊട്ടിയതിനാല്‍ റോഡിലാകെ പെയിന്റ് ഒഴുകിപ്പരന്ന നിലയിലാണ്. അപകട വിവരമറിഞ്ഞ് കാളിയാര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.