കട്ടപ്പന പവിത്ര ഗോൾഡിന്റെ പുതിയ സ്ഥാപനം ഓഗസ്റ്റ് 18ന് ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശന കർമ്മം നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു
കട്ടപ്പന പവിത്ര ഗോൾഡിന്റെ പുതിയ സ്ഥാപനം ഓഗസ്റ്റ് 18ന് ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശന കർമ്മം നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. കഴിഞ്ഞ 18 വർഷങ്ങളായി ഹൈറേഞ്ചിന്റെ സ്വർണ്ണ സങ്കൽപ്പങ്ങൾക്ക് സമ്പൂർണ്ണ സാക്ഷാത്കാരം നൽകിയ കട്ടപ്പന പവിത്ര ഗോൾഡിന്റെ ജില്ലയിലെ ഏറ്റവും വലിയ ആധുനികമായ ഷോറൂം ആണ് പതിനെട്ടാം തീയതി ഉദ്ഘാടനം ചെയ്യുന്നത്. കട്ടപ്പന പുളിയന്മല റോഡിൽ പവിത്ര ജംഗ്ഷനിൽ പ്രശസ്ത സിനിമാതാരം അനു സിത്താര സ്ഥാപനത്തിൻറെ ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ഉള്ള ലോഗോ പ്രകാശനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനും പവിത്ര ഗോൾഡ് മാനേജിംഗ് ഡയറക്ടർമാരായ സണ്ണി ഫ്രാൻസിസ് , സാം കുര്യൻ എന്നിവരും ചേർന്ന് നിർവ്വഹിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ലേറ്റസ്റ്റ് ഫാഷൻ സ്വർണം, ഡയമണ്ട് , പ്ലാറ്റിനം എന്നീ ആഭരണങ്ങളുടെ ജില്ലയിലെ ഏറ്റവും വലിയ കളക്ഷനുകൾ ആണ് പുതിയ ഷോറൂമിൽ ഒരുക്കുന്നത്. കൂടാതെ ലൈറ്റ് വെയിറ്റ്, ഡെയ്ലി വെയർ ഡിസൈനുകളും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. ലോഗോ പ്രകാശന കർമ്മത്തിൽ വ്യാപാരികൾ ,പവിത്ര ഗോൾഡ് ഡയറക്ടർ ബോർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു