Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ബന്ധുവായ യുവാവിന്റെ ആക്രമണത്തില്‍ വൃദ്ധന് ഗുരുതരമായി പരിക്കേറ്റു



അടിമാലി: ബന്ധുവായ യുവാവിന്റെ ആക്രമണത്തില്‍ വൃദ്ധന് ഗുരുതരമായി പരിക്കേറ്റു. ഇഞ്ചത്തൊട്ടി മലേപ്പറമ്പില്‍ മാത്യു ഔസേപ്പ് (89) നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധതെട്ട് സഹോദരന്റെ മകൻ ഷൈജു (46) വിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വാക്കത്തിയുമായി വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഷൈജു മാത്യുവിനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ മാത്യുവിന്റെ ചെവിയ്ക്കാണ് വെട്ടേറ്റത്.

പുറത്തും ,കൈക്കും വെട്ടേറ്റ മാത്യു ഗുരുതരാവസ്ഥയിലാണ്.അയല്‍പക്കത്താണ് ഇരുവരും താമസിക്കുന്നത്. മാത്യുവിന്റെ പുരയിടത്തില്‍ നിന്ന് ജാതിക്കായകള്‍ ഉള്‍പ്പെടെ ഷൈജു പറിച്ചെടുക്കുക പതിവായിരുന്നു. ഇത് പിതാവ് ജോയി വിലക്കി. ഇത് മാത്യു പറഞ്ഞിട്ടാണെന്ന തെറ്റിദ്ധാരണയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഷൈജു ഒളിവിലാണ്. മാത്യുവിനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാനസികാസ്വസ്ഥ്യം ഉള്ള ഷൈജുവിനെ മൂന്ന് മാസം മുൻപാണ് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുവന്നത്. ആക്രമണ സ്വഭാവമുളള ഷൈജുവിനെ നാട്ടുകാര്‍ക്കും ഭയമാണ്. ഇയാളെ പൊലീസ് ഇടപെട്ടാണ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ്‌ കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!