San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘കണ്ണിലെ നീരും ഉറക്കമില്ലായ്മയും മൂത്രംവഴി പ്രോട്ടീന്‍ നഷ്ടവും’; വ്യാജ ഫേസ്‌ക്രീം മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് സലീം കോടത്തൂരും സുഹൃത്തും



വ്യാജ ഫേസ്‌ക്രീം ഉപയോഗിച്ചത് മൂലം തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. കണ്‍ തടത്തിലും കാല്‍പാദത്തിലും നീര് കാണുക, മൂത്രം വഴി പ്രോട്ടീന്‍ നഷ്ടമുണ്ടാകുക തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്നെന്ന് ഷുഹൈബ് പറഞ്ഞു.

തങ്ങള്‍ മൂന്ന് നാല് പേര്‍ ഈ ക്രീം ഉപയോഗിച്ചിരുന്നുവെന്നും പലര്‍ക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നതെന്നും ഷുഹൈബ് പറഞ്ഞു. സലീം കോടത്തൂരിന് സമാനമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതുകൊണ്ടാണ് തനിക്കുണ്ടായ ലക്ഷണങ്ങളും ശരീരം കാണിച്ചുതന്ന അടയാളങ്ങളും വേഗം തിരിച്ചറിയാന്‍ സാധിച്ചത്. കണ്ണില്‍ നീര് വരുന്നതും ഉറക്കം നഷ്ടപ്പെടുന്നതുമെല്ലാം ഒരു ക്രീമിന്റെ ഭാഗമാണെന്ന് ആരും ചിന്തിക്കില്ല. മൂത്രമൊഴിക്കുമ്പോള്‍ വല്ലാതെ പത കാണുന്നതായും ശ്രദ്ധയില്‍പ്പെട്ടു. മറ്റൊരു സുഹൃത്ത് ചര്‍മ രോഗത്തിന് ഡോക്ടറെ കാണുകയും ഡോക്ടറെ ഈ ക്രീം കാണിക്കുകയും ചെയ്തപ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ ക്രീമുമായി ബന്ധപ്പെട്ടാണ് വന്നതെന്ന് അറിയുന്നതെന്നും സലീം കോടത്തൂരും ഷുഹൈബും പറഞ്ഞു.

ക്രീം ചതിച്ചതാണെന്ന് മനസിലാക്കിയതോടെ പല സുഹൃത്തുക്കളേയും ബോധവത്കരിച്ചിട്ടുണ്ടെന്നും സലീമും ഷുഹൈബും പറഞ്ഞു. തങ്ങള്‍ സുഹൃത്തുക്കള്‍ക്ക് സമാന ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പെട്ടെന്ന് പരസ്പരം പങ്കുവച്ച് ഇത് തിരിച്ചറിയാനായത്. എന്നാല്‍ രോഗം തിരിച്ചറിയാന്‍ പോലും സാധിക്കാതെ ക്രീം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എത്രയോ പേരുണ്ടാകാമെന്നും തങ്ങളെ ക്രീം കമ്പനിക്കാര്‍ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും സലീമും ഷുഹൈബും കൂട്ടിച്ചേര്‍ത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button