San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വാഹനം തകരാറായി വഴിയിൽ കുടുങ്ങുന്ന തീർത്ഥാടകർക്ക്  രക്ഷയായി ശബരി പോർട്ടൽ




പത്തനംതിട്ട ജില്ലാ ഭരണകൂടം കഴിഞ്ഞ വർഷം തുടങ്ങിയ ശബരി പോർട്ടലിൽ (https://sabariportaldcpta.in) ഇത്തവണ പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള സംവിധാനം കൂടി ഒരുക്കിയതോടെ തീർത്ഥാടകർക്ക്  ഏറെ പ്രയോജനം.
ശബരിമലയ്ക്ക് വരുന്ന വഴിയിൽ വാഹനം നിയന്ത്രണം വിട്ട് തകരാറായി  കുടുങ്ങുന്നവരാണ് പ്രയോജകരിൽ ഭൂരിഭാഗവും.

മകര മണ്ഡലമാസ സീസൺ തുടങ്ങിയശേഷമുള്ള ഒൻപത് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ 458 പരാതികൾ ലഭിച്ചതിൽ 452 ഉം മോട്ടോർ വാഹന വകുപ്പ് പരിഹരിച്ചു. ഇതിൽ 444 എണ്ണം  ബ്രേക്ക്ഡൗൺ സംബന്ധിച്ച് സഹായം തേടിയവയും 14 എണ്ണം അപകടത്തെ തുടർന്ന് സഹായം തേടിയവയുമാണ്. കുമളി മുതൽ പമ്പ വരെയുള്ള റോഡുകളിലെ വാഹന  സംബന്ധമായ പരാതികളാണ് ശബരി പോർട്ടലിലെ public grievance ലിങ്കിൽ പരാതിപ്പെടുന്നതോടെ  എം.വി.ഡി കണ്ട്രോൾ റൂമിൽ ലഭിക്കുന്നത്.

“അസമയത്ത് റോഡുകളിൽ പെട്ടുപോകുന്ന തീർത്ഥാടകരിൽ  പലർക്കും എവിടെയാണ് കുടുങ്ങിപ്പോയതെന്ന് പോലും അറിവുണ്ടാകില്ല. പോർട്ടലിൽ  കയറി വാട്സ്ആപ്പ് നമ്പർ സഹിതം പരാതി നൽകുന്നതോടെ അവരുടെ ലൊക്കേഷൻ ഞങ്ങൾക്ക് ലഭിക്കുന്നു. വാഹനത്തിന് സംഭവിച്ച തകരാറ്, ഏത് വാഹനമാണ്, വാഹനത്തിന്റെ തകരാർ സംഭവിച്ച  ഭാഗത്തെ ചിത്രം എന്നിവ കൂടി ലഭിക്കുന്നതോടെ എന്താണ് തകരാർ എന്ന് ഞങ്ങൾക്ക് മനസിലാകും. ഉടൻ സ്ഥലത്തേക്ക് സർവീസിന് ആളെ ലഭ്യമാക്കും. ഇതിന്റെ പണം സഹായം തേടിയ ആൾ തന്നെ നൽകണം. ക്രെയിൻ ഉപയോഗിച്ച് വാഹനം വലിച്ചുകൊണ്ടുപോകേണ്ട സ്ഥിതി ആണെങ്കിൽ ആ രീതിയിൽ സഹായം ചെയ്യും,” ഇലവങ്കൽ കണ്ട്രോൾ റൂമിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം. പ്രേംജിത്ത് വിശദീകരിച്ചു.

മുമ്പ് ഇത്തരം അവസ്ഥ നേരിടുന്ന തീർത്ഥാടകർ പ്രദേശത്തെ മെക്കാനിക്കുമാരുടെ സഹായം തേടി ചോദിക്കുന്ന പണം നൽകേണ്ട സ്ഥിതി ഉണ്ടായിരുന്നു. സ്ഥലമോ ഭാഷയോ അറിയാത്ത ഇത്തരസംസ്ഥാനത്ത് നിന്ന് വരുന്ന അയ്യപ്പന്മാർക്കാണ് പോർട്ടൽ ഏറെ പ്രയോജനപ്പെടുന്നത്.

ഗതാഗത സംബന്ധമായത് അല്ലാതെ ശബരിമലയിലെ ഭക്ഷണം, വൃത്തി ഉൾപ്പെടെയുള്ളവ  സംബന്ധിച്ചും ഭക്തർക്ക് പോർട്ടൽ വഴി പരാതിപ്പെടാം. പരാതി ലഭിച്ചയുടൻ പരാതിക്കാരന് വാട്സ്ആപ്പ് നമ്പറിൽ ടോക്കൺ നമ്പർ ലഭിക്കുന്നു. ടോക്കൺ നമ്പർ ഉപയോഗിച്ച്
വാട്സ്ആപ്പ് ചാറ്റ്ബോട്ടിൽ പരാതി തത്സമയം ട്രാക്ക് ചെയ്യാനും കഴിയും. പോർട്ടലിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, റവന്യു തുടങ്ങി എല്ലാ വകുപ്പുകളിലെ ജീവനക്കാർക്കും ലോഗിൻ നൽകിയിട്ടുണ്ട്.

ശബരിമലയിലെ ഉദ്യോഗസ്ഥവിന്യാസം മുതൽ ഡ്യൂട്ടി സർട്ടിഫിക്കറ്റ് വരെ പോർട്ടൽ വഴി ഓട്ടോമേറ്റഡ് ആയി ജനറേറ്റ് ചെയ്തു ഉദ്യോഗസ്ഥന്റെ വാട്സാപ്പിൽ ലഭിക്കും.

കെ.എസ്.ആർ.ടി.സി ബസ് സമയവും അറിയാം

കെ.എസ്.ആർ.ടി.സിയുമായി ഏകോപിപ്പിച്ചതാണ് ഇത്തവണ പോർട്ടലിന്റെ മറ്റൊരു പ്രത്യേകത. പമ്പയിൽ നിന്ന് കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള ബസ് സമയം പോർട്ടൽ വഴി അറിയാം.  ശബരിമലയിൽ ഒരു മരണം നടന്നാൽ ഫീഡ് ചെയ്യപ്പെടുന്ന വിവരം തത്സമയം ഓട്ടോമേറ്റഡ് ആയി ജില്ലാ കളക്ടർ, ശബരിമല എ.ഡി.എം ഉൾപ്പെടെയുള്ളവർക്ക് മെയിലിൽ ലഭിക്കും.

പത്തനംതിട്ട കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ്, ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ റവന്യു ഇൻസ്‌പെക്ടർ ബി. യഗേഷ് എന്നിവർ ചേർന്നാണ് പോർട്ടൽ വികസിപ്പിച്ചത്.  ശബരിമലയുടെ ചരിത്രം മുതൽ സന്നിധാനത്ത് ശുചീകരണം നടത്തുന്ന ജീവനക്കാരന്റെ വിവരങ്ങൾ വരെ റിയൽ ടൈമായി പോർട്ടലിൽ ലഭ്യമാണ്. ഇത്തവണ സീസൺ തുടങ്ങിയശേഷം 20 ലക്ഷം പേർ പോർട്ടൽ സന്ദർശിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button