ജൂപ്പിറ്റര്‍ – 3 വിക്ഷേപണം ഇന്ന്
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സ്വകാര്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജൂപ്പിറ്റര്‍ – 3യുടെ വിക്ഷേപണം ഇന്ന് ഇന്ത്യൻ സമയം രാവിലെ 8.34ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയില്‍ നടക്കും.ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലാണ് വിക്ഷേപണം. സ്പേസ് എക്സിന്റെ ട്രിപ്പിള്‍ ബൂസ്റ്റര്‍ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയുടെ ഏഴാമത്തെ വിക്ഷേപണമാണിത്. ഇന്നലെ രാവിലെ 8.34 ന് വിക്ഷേപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലുള്ള മാക്സര്‍ ടെക്നോളജീസ് ആണ് ജൂപ്പിറ്റര്‍ 3 വികസിപ്പിച്ചത്. ബഹിരാകാശത്ത് പൂര്‍ണമായി വിന്യസിക്കപ്പെട്ടാല്‍ ഒരു യാത്രാവിമാനത്തിന്റെ ചിറകുകള്‍ തമ്മിലുള്ള അകലത്തിന് സമാനമായ വലിപ്പമുണ്ടാകും. ജൂപ്പിറ്റര്‍ 3, ഇൻ – ഫ്ലൈറ്റ് വൈഫൈ പോലുള്ള സേവനങ്ങളെ പിന്തുണയ്ക്കുകയും മറ്റ് വയര്‍ലെസ് സാങ്കേതികവിദ്യകള്‍ക്കൊപ്പം സ്വകാര്യ വൈഫൈ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.